'സച്ചിനും ദ്രാവിഡും ധോനിയും ഉദാഹരണമായുണ്ട്‌, അതുകൊണ്ടാണ് കോലിയോടും അങ്ങനെ പറയുന്നത്' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

'സച്ചിനും ദ്രാവിഡും ധോനിയും ഉദാഹരണമായുണ്ട്‌, അതുകൊണ്ടാണ് കോലിയോടും അങ്ങനെ പറയുന്നത്'

മുംബൈ: കോലി ലോകത്തെ മികച്ച ബാറ്റ്സ്മാൻ മാത്രമല്ല,ഏറ്റവും മോശം സ്വഭാവമുള്ള കളിക്കാരൻ കൂടിയാണെന്ന് ഈ അടുത്ത് നസീറുദ്ദീൻ ഷാ പറഞ്ഞിരുന്നു. ക്രിക്കറ്റിൽ കോലി നേടിയതെല്ലാം താരത്തിന്റെ അഹങ്കാരത്തിനും മോശം പെരുമാറ്റത്തിലും മുങ്ങിപ്പോകുകയാണ്. എനിക്ക് രാജ്യം വിടാൻ ഉദ്ദേശ്യമില്ല എന്നായിരുന്നു ഷായുടെ പോസ്റ്റ്. നേരത്തെ തനിക്കെതിരേ വിമർശം ഉന്നയിച്ച ക്രിക്കറ്റ് പ്രേമിയോട് രാജ്യം വിടാൻ പറഞ്ഞ കോലിയുടെ പ്രസ്താവനയെ പരിഹസിച്ചുകൂടിയാണ് ഷാ ഇത്തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു. ഇക്കാര്യത്തിൽ വീണ്ടും തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീറുദ്ദീൻ ഷാ. ക്രിക്കറ്റ്താരമെന്ന നിലയിൽ തനിക്ക് കോലിയോട് ആരാധനയാണെന്നും അതേസമയം കളിക്കളത്തിൽ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് കോലി രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്നും നസീറുദ്ദീൻ ഷാ വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാ. ഞാൻ കോലിയുടെ കളിയെ ആരാധിക്കുന്ന വ്യക്തിയാണ്. പക്ഷേ കോലിയുടെ കളിക്കളത്തിലെ പെരുമാറ്റത്തെ ആരാധിക്കുന്നില്ല. കളി സ്ലോ മോഷനിൽ കണ്ടാൽ എന്താണ് പറയുന്നതെന്ന് ചുണ്ടിൽ നിന്ന് വായിച്ചെടുക്കാൻ പറ്റുമെന്നും അതിന് സംസാരിക്കുന്നത് കേൾക്കേണ്ട ആവശ്യമില്ലെന്നും കോലിയോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. യുവതലമുറക്ക് ഏതുതരത്തിലുള്ള ഉദാഹരണമാണ് താൻ മുന്നോട്ടുവെയ്ക്കുന്നതെന്ന് കോലി ചിന്തിക്കണം. ഷാ വ്യക്തമാക്കുന്നു. എം.എസ് ധോനി, രാഹുൽ ദ്രാവിഡ്, സച്ചിൻ തെണ്ടുൽക്കർ, അനിൽ കുംബ്ലെ തുടങ്ങിയ താരങ്ങൾ കളിക്കളത്തിൽ കാണിച്ച മാന്യത നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് കോലിയോടും അങ്ങനെയൊരു മാന്യതയെക്കുറിച്ച് ഓർമപ്പെടുത്തുന്നത്. ഓസ്്ട്രേലിയൻ താരങ്ങൾ അങ്ങനെ പെരുമാറുന്നതിനാൽ നമ്മളും തിരിച്ചു അതുപോലെ പെരുമാറണമെന്ന ന്യായീകരണം എന്ത് വിചിത്രമാണ്. ഷാ കൂട്ടിച്ചേർത്തു. കോലിയെ വിമർശിച്ചതിന്റെ പേരിൽ ഏറ്റുവാങ്ങിയ അധിക്ഷേപത്തിന്റെ കണക്കെടുക്കാനാകില്ല. ഞാൻ അങ്ങനെയൊരു അഭിപ്രായം പറഞ്ഞപ്പോൾ ഇത്തരം ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. കുറേ ആളുകൾ എന്റെ ആ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കുക പോലുമുണ്ടാകില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. കോലിയുടെ പേരിൽ എന്നെ അധിക്ഷേപിച്ച ആളുകളുടെ സ്വഭാവം എനിക്കറിയാം. ഇന്ത്യൻ ടീം വിജയിക്കുമ്പോൾ ആഘോഷിക്കുന്ന അവർ തോൽക്കുമ്പോൾ ഇന്ത്യൻ താരങ്ങളുടെ വീടുകളിലേക്ക് കല്ലെറിയും. ഇത്തരത്തിലുള്ള സ്നേഹവും ആരാധനയും എനിക്ക് മനസ്സിലാകില്ല. ഷാ പറയുന്നു. Content Highlights: Naseeruddin Shah on Virat Kohli and His Style Of Play


from mathrubhumi.latestnews.rssfeed http://bit.ly/2EQKLqb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages