തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം: 45കാരിയും മകനും എന്‍.ഐ.എ നിരീക്ഷണത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം: 45കാരിയും മകനും എന്‍.ഐ.എ നിരീക്ഷണത്തില്‍

ലഖ്നൗ (ഉത്തർപ്രദേശ്): തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ചുവെന്ന് സംശയിക്കുന്ന 45 കാരിയും മകനും എൻഐഎ നിരീക്ഷണത്തിൽ. ബുധനാഴ്ച്ച ഉത്തർപ്രദേശിലെ അംറോഹ ലഖ്നൗ എന്നിവിടങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് ഫണ്ട് ശേഖരണത്തിന് പിന്നിൽ 45 കാരിയും മകനുമാണെന്ന സൂചന ലഭിച്ചത്. ലഖ്നൗ നഗരത്തിൽ താമസിക്കുന്ന സ്ത്രീ 2.75 ലക്ഷം രൂപയുടെ സ്വർണം വിറ്റിരുന്നു. ഇത് ഇവരുടെ മകൻ കൂടി ഉൾപ്പെട്ട ഐഎസിന്റെ പുതിയ ഭാഗമായ ഹർക്കത്ത് ഉൾ ഹർബ് ഇ ഇസ്ലാം എന്ന സംഘടനയ്ക്കാണ് കൈമാറിയതെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. യുവതി നൽകിയ പണം ഉപയോഗിച്ച് തീവ്രവാദസംഘടന ആയുധങ്ങളും സ്ഫോടക വസ്തുക്കളും വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എൻഐഎ അമ്മയേയും മകനെയു ചോദ്യം ചെയ്തുവെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. യുവതി സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണെന്നും തീവ്രവാദ ഗ്രൂപ്പുകൾക്ക് സ്വാധീനമുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. യുവതിയുടെ വീട് പരിശോധിച്ച അന്വേഷണ സംഘം ലാപ്പ്ടോപ്പും രണ്ട് മൊബൈൽ ഫോണും കണ്ടെടുത്തു. എൻഐഎ സംഘം റെയ്ഡ് നടത്തിയതിന്റെ ഞെട്ടലിലാണ് യുവതിയുടെ അയൽവാസികൾ. ഇവർക്ക് കുടുംബത്തെക്കുറിച്ച് യാതൊരു സംശയങ്ങളും ഇതുവരെ ഉണ്ടായിരുന്നില്ല. യുവതിയുടെ ഭർത്താവ് സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും മൊത്ത വ്യാപാരം നടത്തുകയാണ്. ഇവരുടെ 18 കാരനായ മകൻ മസർ ഉൽ ഇസ്ലാം മദ്രസിയിലെ വിദ്യാർത്ഥിയാണ്. അതിനിടെ, ബുധനാഴ്ച്ച നടത്തിയ റെയ്ഡിനിടെ അറസ്റ്റിലായ 10 തീവ്രവാദികളെ 12 ദിവസത്തേക്ക് കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണത്തിനുൾപ്പെടെ പദ്ധയിട്ട സംഘമാണ് അറസ്റ്റിലായത്. content Highligh: UP Woman arrested For Funding Terror group


from mathrubhumi.latestnews.rssfeed http://bit.ly/2Q9j9he
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages