ഐ.എസ് മാതൃകയില്‍ ഭീകരപ്രവര്‍ത്തനം: പിടിയിലായ 10 പേരെയും കസ്റ്റഡിയില്‍ വിട്ടു; ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നുവെന്ന് എന്‍.ഐ.എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ഐ.എസ് മാതൃകയില്‍ ഭീകരപ്രവര്‍ത്തനം: പിടിയിലായ 10 പേരെയും കസ്റ്റഡിയില്‍ വിട്ടു; ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നുവെന്ന് എന്‍.ഐ.എ

ന്യുഡല്‍ഹി: ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇന്നലെ പിടികൂടിയ 10 ഐ.എസ് അനുകൂല തീവ്രവാദികളെ കോടതി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ രഹസ്യമായി വയ്ക്കാനും ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അജയ് പാണ്ഡെ ഉത്തരവിട്ടു.

ഐ.എസ് മാതൃകയിലുള്ള ഭീകര സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന സംഘത്തെ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 17 കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്താണ് എന്‍.ഐ.എ പിടികൂടിയത്. നാലു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്നും 12 പിസ്റ്റളുകളും നാടന്‍ റോക്കറ്റ് ലോഞ്ചറുകളും ഉള്‍പ്പെടെ വന്‍തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

മുതിര്‍ന്ന ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ ആക്രമിക്കാന്‍ സംഘം ലക്ഷ്യമിട്ടിരുന്നതായും പുതുവര്‍ഷത്തിനു മുന്‍പ് തിരക്കേറിയ മാര്‍ക്കറ്റുകളില്‍ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നുവെന്നും എന്‍.ഐ.എ വ്യക്തമാക്കി. ഇസ്ലാമിക് സ്മറ്റ് ആഭിമുഖ്യമുള്ള ഹര്‍ക്കത്തുള്‍ ഹര്‍ബി ഇസ്ലാം എന്ന പേരില്‍ സംഘടനയുണ്ടാക്കിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

അഫ്ഗാനിസ്താനില്‍ നിന്നുള്ള ഒരാളാണ് സംഘത്തിന് പരിശീലനവും ഫണ്ടും എത്തിച്ചിരുന്നത്. സംഘത്തിന്റെ നേതാവ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജഫറബാദ് സ്വദേശി മുഫ്ത്തി മുഹമ്മദ് സുഹൈല്‍ ആണെന്നും ഇദ്ദേഹം യു.പി അമ്രോഹയില്‍ ഒരു മോസ്‌കിലെ പുരോഹിതനാണെന്നും ഒരു എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

റിപ്പബ്ലിക് ദിന പരേഡിനെ സംഘം ലക്ഷ്യമിട്ടിരുന്നോ എന്നും എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. സംഘത്തിലെ മറ്റ് 16 പേരെ കൂടി തിരിച്ചറിഞ്ഞതായും ഇവരുടെ ഫണ്ട് കൈകാര്യം ചെയ്തിരുന്നത് ലഖ്‌നൗ സ്വദേശികളായ ഒരു 46കാരിയും മകനുമാണെന്നും എന്‍.ഐ.എ പറയുന്നു.

അതിനിടെ, കോടതിയില്‍ ഹാജരാക്കിയ അഞ്ച് പേര്‍ക്ക് കുടുംബാംഗങ്ങളെ കാണുന്നതിനും കോടതി അനുമതി നല്‍കി. കോടതിമുറിയ്ക്കുള്ളിലാണ് കുടുംബാംഗങ്ങളും മാതാപിതാക്കളുമായി സംസാരിക്കാന്‍ അനുമതി നല്‍കിയത്.

അതേസമയം, കേസ് എന്‍.ഐ.എ കെട്ടിച്ചമച്ചതാണെന്നും പിടിയിലായവര്‍ വിദ്യാര്‍ത്ഥികളാണെന്നും പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു. ട്രാക്‌റിന്‍െ.റ പവര്‍ കുഴല്‍ഭാഗം ആണ് റോക്കറ്റ് ലോഞ്ചര്‍ ആയി എന്‍.ഐ.എ ചിത്രീകരിച്ചിരിക്കുന്നത്. സ്‌ഫോടക വസ്തുക്കളെന്ന് പറയുന്നവ ദീപാവലി പടക്കങ്ങളാണെന്നും അഭിഭാഷകന്‍ പറഞ്ഞു.



from mangalam.com http://bit.ly/2SofbDc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages