മുംബൈ: പബ്ജി അഥവാ പ്ലെയർ അൺനൗൺ ബാറ്റിൽ ഗ്രൗണ്ട്സ് എന്ന വീഡിയോ ഗെയിം ഇന്ത്യയിൽ ഏറെ ജനപ്രീതിയാർജിച്ച ഗെയിമുകളിലൊന്നാണ്. വെടിവെപ്പും കൊലയും നടത്തുന്ന ഈ ഗെയിമിനെതിരെ വിമർശനങ്ങൾ ഏറെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചില കോളേജുകൾ ഗെയിം നിരോധിച്ചുവെന്നും ബോംബെ ഹൈക്കോടതി പബ്ജി നിരോധിച്ച് ഉത്തരവിറക്കിയെന്നുമുള്ള വാർത്ത പ്രചരിക്കുന്നത്. ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ പബ്ജിയ്ക്ക് നിരോധനമേർപ്പെടുത്തിയെന്നറിയിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ വ്യാജ നോട്ടീസ് പ്രചരിക്കുന്നുണ്ട്. ഈ നോട്ടീസ് വ്യാജമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നോട്ടീസിൽ അക്ഷരപിശകുകളും വ്യാകരണ പിശകുകളും ഏറെ ഉണ്ടായിരുന്നു. മജിസ്ട്രേറ്റ് എന്ന് ഏഴുതിയത് പോലും തെറ്റായിരുന്നു. അറിയിപ്പിൽ ഒപ്പിട്ടിരിക്കുന്ന കെ ശ്രീനിവാസുലുവിന്റെ തസ്തിക പ്രീ ജഡ്ജ് എന്നാണ് ചേർത്തിട്ടുള്ളത്. ഇന്ത്യൻ ഹൈക്കോടതികളിൽ അങ്ങനെ ഒരു സ്ഥാനപ്പേരില്ല. മാത്രവുമല്ല ശ്രീനിവാസുലു എന്ന പേരിൽ ഒരു ജഡ്ജി ബോംബെ ഹൈക്കോടതിയിലില്ല. അതുതന്നെ അറിയിപ്പ് വ്യാജമാണെന്നതിനുള്ള തെളിവാണ്. സെന്റർ ഫോർ ഗവേണൻസ് പുറത്തിറക്കുന്ന നോട്ടീസ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലീഗൽ നോട്ടടീസ് എന്ന് എഴുതുന്നതിന് പകരം ലീഗലി നോട്ടീസസ് എന്നാണുള്ളത്. വ്യാകരണ പിശകുകളും നോട്ടീസിലുണ്ട്. എന്തായാലും പബ്ജി ആരാധകർക്ക് ആശ്വസിക്കാം നിങ്ങളുടെ പ്രീയപ്പെട്ട ഗെയിം ഇതുവരെ ഒരു കോടതിയും നിരോധിച്ചിട്ടില്ല. അതേസമയം കോളേജുകളിൽ പബ്ജി നിരോധിച്ചിട്ടുണ്ടെന്ന വാർത്ത ചിലപ്പോൾ ശരിയായിരിക്കാം. പഠിക്കേണ്ട സമയത്ത് എല്ലാവരും ഗെയിം കളിച്ചിരുന്നാൽ വിലക്കാതെ പറ്റില്ലല്ലോ. ആഗോള വിപണിയിൽ ഏറെ ജനപ്രീതിയാർജിച്ച ഗെയിം ആണ് പബ്ജി. ടെൻസെന്റ് കോർപറേഷൻ പുറത്തിറക്കിയ ഗെയിം ഇതോടെ വൻ വിജയമായിക്കഴിഞ്ഞു. 20 കോടിയാളുകളാണ് ഇതിനോടകം ഗെയിം ഡൗൺലോഡ് ചെയ്തത്. മൂന്ന് കോടിയാളുകൾ പബ്ജിയുടെ സ്ഥിരം ഉപയോക്താക്കളാണുള്ളത്. പേഴ്സണൽ കംപ്യൂട്ടർ, പ്ലേ സ്റ്റേഷൻ 4, എക്സ് ബോക്സ് വൺ, ഐഓഎസ്/ ആൻഡ്രോയിഡ് സ്മാർട്ഫോൺ പതിപ്പുകളിലും ഗെയിം ലഭ്യമാണ്. Content Highlights:PUBG ban by the bombay high court notification on social media is fake
from mathrubhumi.latestnews.rssfeed http://bit.ly/2EQcW7F
via
IFTTT
No comments:
Post a Comment