ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ തോൽവിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിലെ സമവാക്യങ്ങളിലും മാറ്റം വരുന്നതായി സൂചന. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് അമിത് ഷായെ ഉന്നമിട്ടുള്ള വിമർശന ശരങ്ങൾ തുടരുകയാണ്. തോൽവിയുടെ ഉത്തരവാദിത്വം പാർട്ടി അധ്യക്ഷന് തന്നെയെന്ന് ഗഡ്കരി സമർഥിക്കുമ്പോഴും ശരമേൽക്കുന്നത് മോദിക്ക് കൂടിയാണ്. ആർഎസ്എസ് അറിയാതെ ഗഡ്കരി തുടർച്ചയായി ഷാ-മോദി അച്ചുതണ്ടിനെതിരെ വെടിപൊട്ടിക്കില്ല എന്നതും വ്യക്തമാണ്. ഗഡ്കരിയുടെ വിമർശനങ്ങൾക്ക് പിന്നാലെ ഗുജറാത്ത് രാഷ് ട്രീയത്തിൽ ഏറെക്കാലമായി തഴയപ്പെട്ടിരുന്ന മുതിർന്ന നേതാവും മോദി വിമർശകനുമായി അറിയപ്പെടുന്ന ഗോർധൻ സദാഫിയ ഏറെ നിർണായകമായ യുപിയുടെ ചുമതലയുമായി ദേശീയ രാഷ് ട്രീയത്തിലേക്ക് തിരിച്ചെത്തി. പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനായിരുന്നു സദാഫിയ. 2002 ൽ ഗുജറാത്ത് കലാപകാലത്ത് അവിടെ ആഭ്യന്തര മന്ത്രിയായിരുന്നു സദാഫിയ. വർഗീയ കലാപം തടയുന്നതിന് ഇടപെട്ടില്ല എന്ന ആരോപണം അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു. വൈകാതെ മോദി അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. മോദിയുടെ കടുത്ത വിമർശകനായി മാറിയ സദാഫിയ 2007 ൽ ബിജെപി വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിച്ചു. പിന്നീട് ബിജെപി വിമതനായ കേശുഭായ് പട്ടേലുമായി കൈകോർത്തു. 2014 ൽ പാർട്ടിയിൽ തിരിച്ചെത്തി. പ്രമുഖ പട്ടേൽ നേതാവായ സദാഫിയയാണ് ഹർദിക് പട്ടേലിനെ ബിജെപിക്കെതിരെ തിരിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും പറയപ്പെടുന്നു. മോദിയുടെ അനിഷ്ടത്തിന് പാത്രമായ പ്രവീൺ തൊഗാഡിയ വി.എച്ച്.പിയിൽ നിന്ന് പുറത്തുപോയതാണ് സദാഫിയ നേതൃത്വത്തിന് വീണ്ടും പ്രിയങ്കരനായത്. ലോക്സഭാ തിരഞ്ഞെടുപ്പ് കടുപ്പമേറിയതാവും എന്ന തിരിച്ചറിവിലാണ് സദാഫിയയെ പോലെയുള്ളവരെ പ്രധാന ചുമതലകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. Content Highlights:Gordhan Zadaphia,Former PM Modi Critic,Makes Comeback In BJP
from mathrubhumi.latestnews.rssfeed http://bit.ly/2CBigdq
via
IFTTT
No comments:
Post a Comment