കാബേജ് വാങ്ങാന്‍ പോയ വീട്ടമ്മ തിരിച്ചെത്തിയത് കോടിപതിയായി. യുഎസിലെ മേരിലാന്റ് സ്വദേശിനിയായ വനീസ വാര്‍ഡാണ് കോടിപതിയായി തിരിച്ചെത്തിയത്. അച്ഛന്റെ നിര്‍ദേശപ്രകാരമാണ് വനീസ വാര്‍ഡ് വീട്ടാവശ്യത്തിനായി കടയില്‍ കാബേജ് വാങ്ങാന്‍ പോയത്. ജീവിതത്തില്‍ സംഭവിച്ച ആ വലിയ ടേണിങ് പോയിന്റിന്റെ സന്തോഷത്തിലാണ് വനീസ.
വീട്ടിലേക്ക് കാബേജ് വാങ്ങാനാണ് വനീസ കടയിലെത്തിയത്. കടയിലെത്തിയപ്പോള്‍ ഒരു വിന്‍ എ സ്പിന്‍ സ്‌ക്രാച്ച് ഓഫ് ടിക്കറ്റ് കൂടി വാങ്ങുകയായിരുന്നു. വീട്ടിലെത്തി ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കിയപ്പോള്‍ വനീസ ഞെട്ടി. ഗെയിമിലെ ഏറ്റവും ഉയര്‍ന്ന തുകയായ 2,25,000 ഡോളറാണ് വനീസയ്ക്ക് ലഭിച്ചത്. അതായത് ഏകദേശം ഒന്നര കോടി രൂപ. ഇപ്പോള്‍ ലഭിച്ച തുക താന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വിനിയോഗിക്കുമെന്നും, ഡിസ്നി വേള്‍ഡിലേക്ക് ഒരു യാത്ര നടത്താന്‍ പദ്ധതിയുണ്ടെന്നും വനീസ പറയുന്നു.
from mangalam.com https://ift.tt/2B0c2lA
via IFTTT
No comments:
Post a Comment