അമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ച മകള്‍ അമ്മയുടെ കണ്ണുവെട്ടിച്ചു കടന്നു. കോഴിക്കോട്ടു നിന്നു മംഗളൂരുവിലേക്ക് അമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിപത്തൊന്‍പതുകാരിയായ മകളെയാണ് കാണാതായത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ വിട്ടയുടനെ മകളെ കാണാതെ പരിഭ്രാന്തയായ മാതാവ് ചെയിന്‍ വലിച്ചതിനെ തുടര്‍ന്നു ചെന്നൈ - മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ടു.
ഇന്നലെ പുലര്‍ച്ചെ 5.30നാണ് സംഭവം. കോഴിക്കോട് സ്വദേശിയായ അമ്മയും 19 വയസുള്ള മകളും മംഗളൂരുവിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. റെയില്‍പാളത്തിലൂടെ ഇരുട്ടില്‍ കരഞ്ഞുകൊണ്ട് ഓടുന്ന സ്ത്രീയെ കണ്ടു കുയ്യാലിയിലെ ഗേറ്റ്മാന്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ആര്‍പിഎഫ് എത്തി പരിശോധന നടത്തിയതിനു ശേഷമാണു ട്രെയിന്‍ കടന്നുപോയത്. ട്രെയിന്‍ 10 മിനിറ്റ് വൈകിയാണു യാത്ര തുടര്‍ന്നത്. നിശ്ചിത സമയത്തിനു മുന്‍പേ എത്തിയ ട്രെയിന്‍ 5.30നാണു സ്റ്റേഷന്‍ വിട്ടത്.
ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയാണു പെണ്‍കുട്ടി പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങിയതെന്നു പറയുന്നു. അമ്മ പറയുന്നതുമായി സാദൃശ്യമുള്ള പെണ്‍കുട്ടി പുതിയ ബസ് സ്റ്റാന്‍ഡിലെ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നു മൊബൈല്‍ ഫോണ്‍ വാങ്ങി ആരെയോ വിളിക്കുകയും ഇതിനു ശേഷം ഒരു യുവാവ് എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
from mangalam.com https://ift.tt/2Uqo4xx
via IFTTT
No comments:
Post a Comment