യു.എ.ഇ യുടെ 47-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഇറക്കിയ വീഡിയോയിലെ ഒരു കൊച്ചു സുന്ദരനാണ് ഇപ്പോള്‍ താരം. യുഎഇയുടെ ദേശീയ ദിന പരസ്യത്തിലും, ടൂറിസം പരസ്യത്തിലും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ഈ കൊച്ചു സുന്ദരന്‍ ആരാണെന്ന അന്വേഷണത്തിലായിരുന്നു സോഷ്യല്‍മീഡിയ. ഏതോ അറബിപയ്യനാണെന്നായിരുന്നു ഏവരുടെയും ധാരണ എന്നാല്‍ ഇസിന്‍ ഹാഷ് എന്ന കൊച്ചു സുന്ദരന്‍ മലയാളിയാണ് എന്നതാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്.
യു.എ.ഇ യുടെ 47-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഇറക്കിയ വീഡിയോയും പത്രപരസ്യവുമാണ് ഇസിന്‍ ഹാഷ് എന്ന ഏഴു വയസ്സുകാരനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ഇതിനകം തന്നെ നിരവധി ഗവണ്‍മെന്റുകളുടേതും അല്ലാത്തതുമായി നിരവധി പരസ്യങ്ങളിലാണ് അറബി വേഷത്തില്‍ ഇസിന്‍ ഹാഷ് എത്തിയത്. യു.എഇയിലെ വിവിധ എമിറേറ്റുകളുടെ മാത്രമല്ല സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ പരസ്യത്തിലും ഇസിന്‍ ഹാഷ് അറബിക്കുട്ടിയായി പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ നിരവധി പ്രൊഫഷണല്‍ പരസ്യ ഏജന്‍സികളുമായി കരാറുള്ള മോഡലായി ഇസിന്‍ ഹാഷ് മാറിക്കഴിഞ്ഞു. ആരെയും കൊതിപ്പിക്കുന്ന ചിരിയുമായി പരസ്യങ്ങളില്‍ നിറഞ്ഞ ഇസിന്‍ ഹാഷിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. എല്ലാം അറബ് വേഷത്തില്‍ എമിറാത്തി കുട്ടിയാകാന്‍ തന്നെയുള്ള ക്ഷണങ്ങളാണ്.
ലോകത്തെ വന്‍കിട ബ്രാന്‍ഡുകളുടെ ഇഷ്ടക്കാരന്‍ മോഡലാണ് ഈ കൊച്ചു പയ്യന്‍. വാര്‍ണര്‍ ബ്രദേഴ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, സന്റെര്‍ പോയന്റ്, ജഗ്വാര്‍ 'വേള്‍ഡ്, നിസാന്‍ പട്രോള്‍, ടോട്ടല്‍, പീഡിയ ഷുവര്‍, റെഡ് ടാഗ്, ഹോം സന്റെര്‍ ഇങ്ങനെ നീളുന്നു ഇസിന്‍ അഭിനയിച്ച പരസ്യബ്രാന്‍ഡുകളുടെ പേരുകള്‍. ഇസിന് മൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഹാഷ് ജവാദെടുത്ത ചില ചിത്രങ്ങളിലും വീഡിയോകളിലും നിന്നുമാണ് എല്ലാത്തിന്റെയും തുടക്കം. സുഹൃത്തുക്കള്‍ക്കിടയില്‍ വിഡിയോകള്‍ പങ്കുവച്ചപ്പോള്‍ ഇവരില്‍ ഫോട്ടോഗ്രാഫര്‍മാരായ ചിലരാണ് ഇസിന്‍ ഹാഷിന്റെ അഭിനയിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ വഴി വിവിധ പരസ്യ ഏജന്‍സികളുമായി ബന്ധപ്പെട്ടു. വൈകാതെ ഇസിന്‍ മോഡലായി. അജ്മാനിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഇസിന്‍ ഹാഷ്. ഇന്‍സ്റ്റാഗ്രാമിലും, ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോള്‍ നിരവധി ഫോളേവേഴ്സും ഇസിനുണ്ട്.
from mangalam.com https://ift.tt/2AYTHW0
via IFTTT
No comments:
Post a Comment