ആര്‍ക്കും പ്രവേശനമില്ലാത്ത ഒരു വീട്; മാധുരിയുടെ ജീവിതം അറിഞ്ഞാല്‍ അമ്പരക്കും, കണ്ണു നിറയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ആര്‍ക്കും പ്രവേശനമില്ലാത്ത ഒരു വീട്; മാധുരിയുടെ ജീവിതം അറിഞ്ഞാല്‍ അമ്പരക്കും, കണ്ണു നിറയും

കൊല്ലം: നാട്ടുകാര്‍ എല്ലാ പൊതു ആവശ്യങ്ങള്‍ക്കും ആദ്യം ഓടിയെത്തിയിരുന്ന രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന ഹരിദാസന്‍ നായരുടെ വീട്ടിലേക്കായിരുന്നു. എന്നാല്‍ ഇന്ന് രാമന്‍കുളങ്ങരയിലെ 'ഹരിപുരം' നാട്ടുകാര്‍ക്കൊരു നൊമ്പരക്കാഴ്ചയാണ്. കാര്‍ പോര്‍ച്ച് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വീടായിരുന്നെങ്കിലും ഇപ്പോള്‍ വീടും പരിസരങ്ങളും കാട് കയറി കിടക്കുകയാണ്.

രാഷ്ട്രീയപ്രവര്‍ത്തകന്‍കൂടിയായിരുന്ന ഹരിദാസന്‍ നായരുടെ മരണത്തോടെ കുടുംബത്തിലുള്ളവരുടെ ജീവിതം വഴിമുട്ടി. ഹരിദാസന്‍ നായരുടെ ഭാര്യ രാജമ്മയമ്മയുടെയും ഇളയമകള്‍ ആശയുടെയും മാനസിക നില പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മൂത്ത മകളാണ് മാധുരി. രാജമ്മയമ്മയും ആശയും ആശയുടെ എട്ടാം ക്ലാസുകാരനായ മകനും മാധുരിയുടെ മകനുമടങ്ങുന്ന ആറംഗ കുടുംബം ജോലിയൊന്നുമില്ലാത്ത മാധുരിയുടെ സംരക്ഷണത്തിലാണ് വര്‍ഷങ്ങളായി കഴിഞ്ഞു പോകുന്നത്. രാജമ്മയമ്മയ്ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. മാനസികനില തകരാറിലായ ഇയാളെ സമീപവാസികളുടെ പരാതിയെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അമ്മയുടെയും സഹോദരിയുടെയും ദൈനംദിന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും മാധുരിയുടെ ചുമലിലാണ്. പ്രശ്‌നങ്ങള്‍ക്കിടയില്‍ പത്താം ക്ലാസ് കഴിഞ്ഞ മകന്റെ പഠനവും ചോദ്യച്ചിഹ്നമായിരിക്കുകയാണ്.

'' ആഹ്‌ളാദകരമായിരുന്നു ബാല്യകാലം. തുടര്‍ന്ന് ദുരിതങ്ങള്‍ ഓരോന്നായി വേട്ടയാടി. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. ഗര്‍ഭിണിയായിരുന്ന സമയത്ത് മാനസികപ്രശ്‌നങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്നാണ് സഹോദരി ആശയെ ഭര്‍ത്താവ് വീട്ടില്‍ കൊണ്ടു വന്നു നിര്‍ത്തിയത്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 'അച്ഛന്റെ സമയത്ത് പലര്‍ക്കും പണം കടം കൊടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ പലരും കബളിപ്പിച്ചു,'' - മാധുരി പറഞ്ഞു. ദൈനംദിനജീവിതത്തിന് ഇവര്‍ക്കു മുന്‍പില്‍ മാര്‍ഗങ്ങളൊന്നുമില്ല. ഉടമസ്ഥതയിലുള്ള വസ്തു വില്‍പ്പന നടത്തുന്നതിനും രാജമ്മയമ്മയുടെ മനോനില വിലങ്ങു തടിയാണ്. അയല്‍ക്കാരുടെയും ചില ബന്ധുക്കളുടെയും സഹായംകൊണ്ടാണ് ഇങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കുന്നത്. നല്ല ചികിത്സ കിട്ടിയാല്‍ കുടുംബം രക്ഷപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്



from mangalam.com https://ift.tt/2UsxoB8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages