ശ്രീനഗര്‍ : ബുലന്ദ്ഷഹറില്‍ പോലീസ് ഇന്‍സ്‌പെസ്‌കര്‍ സുബോധ്കുമാര്‍ സിംഗിനെ വധിച്ച സംഭവത്തില്‍ പങ്കാളിയെന്ന് സംശയിക്കുന്ന സൈനീകന്‍ കസ്റ്റഡിയില്‍. കേസില്‍ എഫ്‌ഐആറില്‍ പേരുള്ള സൈനികന്‍ ജിതേന്ദ്ര മാലിക് എന്ന ജീതു ഫൗജിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീനഗറില്‍ ഇയാള്‍ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. യു.പി പൊലീസിന്റെ ആവശ്യപ്രകാരം ആണ് നടപടി എന്നാണ് അറിയുന്നത്. ഇയാളെ ഉടന്‍ യുപി പൊലീസിന് കൈമാറിയേക്കും. സംഭവത്തില്‍ പൊലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
ബുലന്ദ്ഷഹറിലെ കലാപത്തിനും ഇന്‍സ്‌പെക്ടര്‍ സുബോധിന്റെ മരണത്തിനും ശേഷം അവിടെ നിന്നും കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് കാശ്മീരിലെ സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്. ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വധിച്ചത് തന്റെ മകനാണ് എന്ന് തെളിഞ്ഞാല്‍ താന്‍ തന്നെ അവനെ കൊല്ലുമെന്ന് നേരത്തെ ജിതേന്ദ്രയുടെ മാതാവ് രത്തന്‍ കൗര്‍ ഒരു ചാനലിനോട് പ്രതികരിച്ചിരുന്നു. ജീത്തുവാണ് പൊലീസുകാരനെ കൊന്നത് എന്ന് ചിത്രമോ വീഡിയോയോ തെളിയിച്ചാല്‍ ഞാന്‍ തന്നെ അവനെ കൊല്ലും. പൊലീസുകാരന്റെയും യുവാവിന്റേയും കൊലപാതകങ്ങളില്‍ എനിക്ക് വിഷമമുണ്ട് ജീത്തു ഫൗജിയുടെ അമ്മ പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2UpBYzM
via IFTTT
No comments:
Post a Comment