മലയാളം ഉപന്യാസത്തില്‍ വിധികര്‍ത്താവാകുന്നു ; ദീപാ നിശാന്തിനെ ചൊല്ലി സ്‌കൂള്‍കലോത്സവത്തിലും വിവാദം ; വിധിനിര്‍ണ്ണയം വൈകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

മലയാളം ഉപന്യാസത്തില്‍ വിധികര്‍ത്താവാകുന്നു ; ദീപാ നിശാന്തിനെ ചൊല്ലി സ്‌കൂള്‍കലോത്സവത്തിലും വിവാദം ; വിധിനിര്‍ണ്ണയം വൈകുന്നു

ആലപ്പുഴ: കവിതാമോഷണ വിവാദത്തില്‍ പെട്ട എഴുത്തുകാരി ദീപാ നിശാന്തിനെ ചൊല്ലി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും വിവാദം. കലോത്സവത്തിലെ രചനാവിഭാഗത്തിലെ മലയാളം ഉപന്യാസത്തിന്റെ വിധി കര്‍ത്താവായി ദീപ എത്തുന്നതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിരിക്കുന്നത്. വേദി 30 ല്‍ നടക്കേണ്ട വിധിനിര്‍ണ്ണയത്തിന് ജഡ്ജിംഗ് പാനലിലെ ആരും ഇതുവരെ എത്തിയിട്ടില്ല.

ഇത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ രചനാ മത്സരങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. രാവിലെ പത്തുമണിയോടെ ഇതിന്റെ വിധി നിര്‍ണ്ണയം നടക്കേണ്ടതാണ്. ജില്ലാ മത്സരങ്ങളില്‍ ഒരേ സമയം ഒരേ വിഷയത്തില്‍ ഒരുമിച്ച് നടന്ന ഉപന്യാസ മത്സരത്തിലെ ഏറ്റവും മികച്ച രചനകളില്‍ നിന്നും മൂന്നംഗ ജഡ്ജിംഗ് പാനല്‍ മികച്ചത് തെരഞ്ഞെടുക്കുന്ന രീതിയിലായിരുന്നു അവലംബിച്ചിരുന്നത്. മൂന്ന് ജഡ്ജിമാരില്‍ ഒരാളാണ് ദീപാനിശാന്ത്.

വിധികർത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ എബിവിപി പ്രവർത്തകര്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തെ തുടർന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു നീക്കി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ദീപാ നിശാന്ത് ജഡ്ജിയാകുന്നതില്‍ തെറ്റില്ലെന്നും ഇക്കാര്യം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരുന്നതാണെന്നുമാണ് ഡിപിഐ പറയുന്നത്. ജഡ്ജിംഗ് പാനല്‍ തെരഞ്ഞെടുക്കുന്ന രചനയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നും അവര്‍ പറയുന്നു.

അതേസമയം ദീപാനിശാന്ത് സ്വമേധയാ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ നടക്കേണ്ട വിധി നിര്‍ണ്ണയം ഉച്ച കഴിഞ്ഞ ശേഷമേ നടന്നേക്കൂ എന്നാണ് ഇപ്പോള്‍ പറയുന്നത്. കവിതാ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ സാംസ്‌ക്കരിക പരിപാടികളില്‍ നിന്നും അവരെ ഒഴിവാക്കിയിരുന്നു.



from mangalam.com https://ift.tt/2AZNZDq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages