സൗദിയില്‍ നിന്നും കുടുംബസമേതം ബഹ്റൈനിലെത്തിയ കോട്ടയം സ്വദേശി കടലില്‍ ബോട്ടിങ്ങിനിടെ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

സൗദിയില്‍ നിന്നും കുടുംബസമേതം ബഹ്റൈനിലെത്തിയ കോട്ടയം സ്വദേശി കടലില്‍ ബോട്ടിങ്ങിനിടെ മരിച്ചു

മനാമ: സൗദി അറേബ്യയില്‍ നിന്നും കുടുംബ സമേതം വാരാന്ത്യം ആഘോഷിക്കാന്‍ ബഹ്റൈനിലെത്തിയ പ്രവാസി മലയാളി കടലില്‍ ബോട്ടിങ്ങിനിടെ മരണപ്പെട്ടു. കോട്ടയം പാമ്പാടി സ്വദേശി കടവുംഭാഗം വീട്ടില്‍ മാത്യു തോമസ്-രാജമ്മ തോമസ് ദമ്പതികളുടെ മകനായ മിഷാല്‍ തോമസ് (37) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അല്‍കോബാറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടര്‍ ആണ് മിഷാല്‍. 13 പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ബോട്ടിങ്ങിനു പോയതിനിടെയായിരുന്നു അന്ത്യം.

നീന്തലിനായി ബോട്ട് നിര്‍ത്തിയതിനിടെ കൂട്ടുകാരോടൊപ്പം കടലില്‍ ഇറങ്ങിയെങ്കിലും തിരികെ കയറാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. ബോട്ടിങ് സംഘത്തില്‍ കുടുംബത്തെ കുട്ടിയിരുന്നില്ല . മരണകാരണം ഇന്ന് പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളു .

മൃതദേഹം ബഹ്റൈനിലെ കിംഗ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ടീനു മിഷാല്‍ ആണ് ഭാര്യ. ജേദന്‍ ,ഹസെല്‍ എന്നിവര്‍ മക്കളാണ് . .മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി സുഹൃത്തുക്കളും ബന്ധുക്കളും സൗദിയില്‍ നിന്നും ബഹ്റൈനില്‍ എത്തിയിട്ടുണ്ട് .



from mangalam.com https://ift.tt/2Uq8fH7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages