അധ്യാപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

അധ്യാപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥി പിടിയില്‍

ഇൻഡോർ: അധ്യാപികയോട് വാട്സാപ്പിലൂടെ അശ്ലീല വീഡിയോ സംഭാഷണം നടത്താൻ ശ്രമിച്ച കോളേജ് വിദ്യാർഥിയെ മധ്യപ്രദേശ് പോലീസിന്റെ സൈബർ സെൽ അറസ്റ്റുചെയ്തു. രോഹിത് സോണി (19) ആണ് അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശിയായ സോണി മെഡിക്കൽ എൻട്രൻസ് പരിശീലനത്തിനാണ് മധ്യപ്രദേശിലെത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ച് സ്വന്തം നമ്പർ മറച്ചുവച്ചാണ് യുവാവ് അധ്യാപികയോട് വീഡിയോ സംഭാഷണം നടത്താൻ ശ്രമിച്ചത്. അമേരിക്കയിലുള്ള നമ്പറിൽനിന്നാണെന്ന് അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചു. അവർ ഈ നമ്പർ ബ്ലോക്ക് ചെയ്തതോടെ ആപ്പ് ഉപയോഗിച്ച് മറ്റൊരു നമ്പറിൽനിന്ന് വീണ്ടും സംസാരിക്കാൻ ശ്രമിച്ചു. ഇതോടെയാണ് അധ്യാപിക പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വാട്സ് ആപ്പ് ഇന്ത്യയുടെ സഹായം തേടിയെങ്കിലും ആവശ്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. തുടർന്ന് അമേരിക്കയിലെ കാലിഫോർണിയയിലുള്ള കമ്പനി ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്. യുവാവ് തന്നെയാണ് അധ്യാപികയെ ശല്യം ചെയ്തതെന്ന് സ്ഥിരീകരിച്ചശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി സ്ത്രീകളെ ഇതുപോലെ ശല്യം ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. Content Highlights:College student held, Indore, obscene calls to teacher


from mathrubhumi.latestnews.rssfeed http://bit.ly/2CvbjuN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages