എട്ട്‌ മന്ത്രിമാര്‍ കൂടി, കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

എട്ട്‌ മന്ത്രിമാര്‍ കൂടി, കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്‌

ബെംഗളൂരു: രണ്ട് പേരെ ഒഴിവാക്കിയും പുതുതായി എട്ട് പേരെ ഉൾപ്പെടുത്തിയും കർണാടകത്തിലെ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ വികസിപ്പിക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസിൽ നിന്നുള്ളവരാണ് മന്ത്രിമാരാകുക. നിലവിൽ എട്ട് ഒഴിവുകളാണ് മന്ത്രിസഭയിലുള്ളത്. ഇതിൽ ആറെണ്ണം കോൺഗ്രസിനും രണ്ടെണ്ണം ജെ ഡി എസിനുമായിട്ടാണ് വീതംവെക്കാൻ ധാരണയായത്. സതീഷ് ജാർക്കിഹോളി, എം.ബി പാട്ടീൽ, സി.എസ് ശിവള്ളി, എം.ടി.ബി നാഗരാജ്, ഇ തുക്കാരാം, പി.ടി പരമേശ്വർ നായിക്, റഹീം ഖാൻ, ആർ.ബി തിമ്മപ്പൂർ എന്നിവരാകും പുതിയ മന്ത്രിമാരെന്നാണ് സൂചന നിലവിലെ മന്ത്രിമാരായ രമേഷ് ജാർക്കിഹോളി, ആർ ശങ്കർ എന്നിവരെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭാ യോഗത്തിൽ നിന്നും പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയുംചെയ്ത് പാർട്ടിക്ക് മേൽ സമ്മർദം ചെലുത്തിയതോടെയാണ് രമേശ് ജാർക്കിഹോളിയെ ഒഴിവാക്കുന്നതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ സഹോദരനാണ് സതീഷ് ജാർക്കിഹോളി, content highlights:karnataka cabinet expansion six congress mlas become ministers


from mathrubhumi.latestnews.rssfeed http://bit.ly/2T36JJm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages