ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യത? - ടി പത്മനാഭന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ എന്ത് യോഗ്യത? - ടി പത്മനാഭന്‍

കോഴിക്കോട്: കവിതാ മോഷണ വിവാദത്തിൽപ്പെട്ട ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ. കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ ഒരു സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിർണയത്തിന് എത്തിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ടി.പത്മനാഭൻ പൊതുവിദ്യാഭ്യസ ഡയറക്ടർ കെ.വി മോഹൻകുമാർ ഐ.എ.എസ് അടക്കമുള്ളവരെ വേദിയിലിരുത്തിയാണ് വിമർശം അഴിച്ചുവിട്ടത്. ഏത് ജാതിയിലും മതത്തിലും വർഗത്തിലും പെട്ടവരായാലും ഇങ്ങനെയൊരാളെ വിധി നിർണയത്തിന് അടക്കം എത്തിക്കാൻ പാടില്ലായിരുന്നു. അവർ എന്തൊക്കെയൊ എഴുതുകയും കവിയാണെന്നുമാണ് പറയപ്പെടുന്നത്. പക്ഷെ അവർ വിവാദത്തിലായത് കവിത മോഷ്ടിച്ചുകൊണ്ടാണ്. ബാലാമണിയമ്മയും, സുഗതകുമാരിയും വിഹരിച്ച ലോകത്താണ് ഇവരെപോലെയുള്ളവരുടെ പേര് കേൾക്കേണ്ടി വരുന്നത് എന്നത് അത്യന്തം ദുഖകരമാണെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി. കവിതാ മോഷണത്തിൽ വിവാദത്തിലായ ദീപാ നിശാന്തിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ മോഹൻകുമാർ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴയിൽ ഉപന്യാസ രചനകളുടെ വിധി നിർണയത്തിന് എത്തിച്ചത്. അവർക്ക് യോഗ്യതയുള്ളത് കൊണ്ടാണ് വിധി നിർണയത്തിൽ ജഡ്ജിയാക്കിയത് എന്നും ന്യായീകിരിച്ചിരുന്നു. സംഭവം വിവാദമായതോടെ വിധി നിർണയം റദ്ദാക്കിയാണ് സർക്കാർ തടിയൂരിയത്. ഇതിനെയാണ് ഒരു ഇടതുപക്ഷ അധ്യാപക സംഘടനയുടെ വേദിയിൽ തന്നെയെത്തി ടി.പത്മനാഭൻ രൂക്ഷമായി വിമർശിച്ചത്. Content Highlights:T Padmanabhan against Deepa Nishanth on Palgarism


from mathrubhumi.latestnews.rssfeed http://bit.ly/2SZsnOO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages