എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന മുഴുവന്‍ തുകയ്ക്കും നികുതിയിളവ് പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന മുഴുവന്‍ തുകയ്ക്കും നികുതിയിളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: റിട്ടയർ ചെയ്യുമ്പോൾ എൻപിഎസിൽനിന്ന് പിൻവലിക്കുന്ന മുഴുവൻ തുകയ്ക്കും സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചു. വിരമിക്കുന്ന സമയത്ത് 60 ശതമാനം തുകയാണ് നിക്ഷേപകന് ലഭിക്കുക. ഈ തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. ബാക്കിയുള്ള 40 ശതമാനം തുക പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. ഫലത്തിൽ ഈതുകയ്ക്കും ആദായ നികുതി നൽകേണ്ടതില്ല. നേരത്തെ നിക്ഷേപകന് പിൻവലിക്കാവുന്ന 60 ശതമാനം തുകയിൽ 40 ശതമാനത്തിന് മാത്രമാണ് നികുതിയിളവ് അനുവദിച്ചിരുന്നത്. 20 ശതമാനം തുകയ്ക്ക് ആദായനികുതി നൽകേണ്ടതുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര മന്ത്രസഭായോഗമാണ് 60 ശതമാനം തുകയ്ക്കും നികുതിയിളവ് നൽകാൻ ശുപാർശ ചെയ്തത്. അതിനിടെ ജീവനക്കാർക്ക് സർക്കാർ നൽകുന്ന എൻപിഎസ് വിഹിതം 10 ശതമാനത്തിൽനിന്ന് 14ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. content highlight:NPS withdrawal made 100% tax free


from mathrubhumi.latestnews.rssfeed https://ift.tt/2C2Otdn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages