ഹൈദരാബാദ് : എക്സിറ്റ് പോൾ പ്രവചനങ്ങളെ അന്വർത്ഥമാക്കിക്കൊണ്ട് തെലങ്കാനയിൽ ടിആർഎസ് കുതിക്കുന്നു. കോൺഗ്രസ് നേത്വത്തിലുള്ള മഹാകൂടമി സഖ്യത്തെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസിന്റെ മുന്നേറ്റം. ടി.ആർ.എസിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്ന് കുതിക്കുകയാണ്. 71സീറ്റുകളിലാണ് ടി.ആർ. എസ് മുന്നേറുന്നത്. 34 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുന്നു. ബി.ജെ.പി. രണ്ട് സീറ്റുകളിൽ മുന്നിലാണ്. ഗജ്വലിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും സിർസിലയിൽ മകൻ കെ.ടി.രാമറാവുവും സിദ്ദിപ്പേട്ടിൽ ടി.ഹരീഷ് റാവുവും ലീഡ് ചെയ്യുന്നു. അമ്പർപേട്ടിൽ ബി.ജെ.പി. നോതാവ് കെ. കൃഷ്ണ റെഡ്ഡിയും ചന്ദ്രയാങ്കുട്ടയിൽ എ.ഐ.എം.ഐ.എം സ്ഥാനാർഥി അക്ബറുദ്ദീൻ ഒവൈസിയും മുന്നേറുന്നു. എന്നാൽ ഹുസൂർനഗറിൽ കോൺഗ്രസ് സ്ഥാനാർഥി എൻ.ഉത്തംകുമാർ റെഡ്ഡി പിന്നിലാണ്. ബിജെപിയുടെ കൂടെയായിരുന്ന ചന്ദ്രബാബുനായിഡുവിന്റെ തെലുഗു ദേശവും തെലങ്കാന പ്രക്ഷോഭത്തിൽ കെ.സി.ആറിനൊപ്പമായിരുന്ന കോതാണ്ഡരാമന്റെ തെലങ്കാന ജന സമിതിയും സി.പി.ഐയും ചേർന്ന മഹാകുടാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നണിയാണ് ഈ തിരഞ്ഞെടുപ്പിൽ ടി.ആർ.എസിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2L7Gr61
via
IFTTT
No comments:
Post a Comment