ഐസ്വാൾ: നിയമസഭാ തിരഞ്ഞെടുപ്പിൽമിസോറാമിൽ എംഎൻഎഫ് ആണ് മുന്നിൽ, വോട്ടെണ്ണി തുടങ്ങിയത് മുതൽ ഒറ്റത്തവണപോലും കോൺഗ്രസിന് മുന്നേറാൻ ഒരു അവസരം പോലും നൽകാതെയാണ് എംഎൻഎഫ് എന്ന മിസോനാഷ്ണൽ ഫ്രണ്ടിന്റെ മുന്നേറ്റം. വിജയിച്ചത് എംഎൻഎഫ് ആണെങ്കിലും ആ വിജയം ബിജെപിയ്ക്ക് കൂടി ആശ്വാസം പകരുന്നതാണ്. കാരണം കോൺഗ്രസ് രഹിത വടക്കുകിഴക്കൻ ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ബിജെപി മിസോറാമിൽ ജനവിധി തേടിയത്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ, ഇടത് കോട്ടയായ ത്രിപുര വരെ ബിജെപി പിടിച്ചടക്കി. മണിപ്പൂരും അരുണാചലിലും താമര വിരിഞ്ഞു. മേഘാലയയിലും നാഗാലാന്റിലും കൂട്ടുകക്ഷി സർക്കാരുണ്ടാക്കി പക്ഷേ മിസോറാം മാത്രം വഴങ്ങാതെ നിന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഭരണവിരുദ്ധവികാരവും ഇത്തവണ പാർട്ടിയെ സമ്മർദ്ദത്തിലാക്കി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തമ്മിലടി ലാൽസിർലിയാന,ലാൽറിൻലിയാന സെയ്ലോ എന്നീ നേതാക്കൻമാരെ എംഎൻഎഫ് നേതാക്കൻമാരെ എംഎൻഎഫ് പാളയത്തിലേക്ക് എത്തിച്ചു. ക്രിസ്ത്യൻ സമുദായത്തിനും ഗോത്രവിഭാഗങ്ങൾ വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മിസോറാം. 40 സീറ്റുകളിലേക്കാണ് മിസോറാമിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ കോൺഗ്രസും, എംഎൻഎഫും 40 സീറ്റുകളിലും, ബിജെപി 39 സീറ്റിലും ജനവിധി തേടുന്നുണ്ട്. Content Highlight: mizoram election result MNF beat congress
from mathrubhumi.latestnews.rssfeed https://ift.tt/2EdYfuM
via
IFTTT
No comments:
Post a Comment