ന്യൂഡൽഹി: വിജയ് മല്യയെ മോഷ്ടാവെന്ന് വിളിക്കുന്നതിൽ തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാലു പതിറ്റാണ്ടോളം നീളുന്ന വ്യവസായ ചരിത്രമുള്ള മല്യ ഇത്രയും കാലം സാമ്പത്തിക ക്രമക്കേടുകളൊന്നും നടത്തിയിട്ടില്ലെന്നും കടക്കെണിയിൽപ്പെട്ടതു കൊണ്ട് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്ന വ്യക്തിയെ കള്ളനെന്ന് മുദ്രകുത്തുന്നത് ന്യായീകരിക്കാനാല്ലെന്നുംഗഡ്കരി കൂട്ടിച്ചേർത്തു. തനിക്ക് മല്യയുമായി യാതൊരിടപാടുമില്ലെന്ന് ഗഡ്കരി ആവർത്തിച്ചു വ്യക്തമാക്കി. 9000 കോടിയോളം രൂപയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതിന്റെ പേരിൽ നിയമനടപടികൾ നേരിടുകയാണ് വിജയ് മല്യ. വ്യാപാര-വ്യവസായരംഗങ്ങളിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ്. സാമ്പത്തികത്തകർച്ച നേരിടുന്ന വ്യക്തിയെ പിന്തുണയ്ക്കുന്നതിനു പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല. 40 കൊല്ലത്തോളം കൃത്യമായി ബാങ്കിടപാടുകൾ നടത്തിയിരുന്ന മല്യയെ ഈയൊരവസരത്തിൽ ഒറ്റപ്പെടുത്തുന്നത് ഉചിതമല്ല. ഗഡ്കരി അഭിപ്രായപ്പുെട്ടു. വ്യാപാരരംഗത്തുണ്ടാകുന്ന സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ നിർവ്യാജമാണെങ്കിൽ അതനുഭവിക്കുന്ന വ്യക്തിക്ക്പിന്തുണ നൽകേണ്ടതാവശ്യമാണെന്നും അതിനാൽ മല്യയെ കുറ്റപ്പെടുത്താൻ താനൊരുക്കമല്ലെന്നും ഗഡ്കരി വ്യക്തമാക്കി. താൻ മുൻപ് നേരിട്ട തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും ഗഡ്കരി ഓർമിച്ചു. പരാജയം നേരിട്ട സമയത്ത് രാഷ്ട്രീയ പ്രവർത്തനം അവസാനിച്ചതായി കരുതിയിരുന്നെങ്കിൽ ഇപ്പോൾ കേന്ദ്രമന്ത്രിസ്ഥാനത്തെത്തില്ലായിരുന്നുവെന്നും ഗഡ്കരി പറഞ്ഞു. നീരവ് മോദിയോ വിജയ് മല്യയോ സാമ്പത്തികത്തട്ടിപ്പ് നടത്തിയെങ്കിൽ തീർച്ചയായും ജയിലിലടയ്ക്കണം, എന്നാൽ സാമ്പത്തികമായി അവർ തകർന്നു നിൽക്കുന്ന അവസ്ഥ മനസിലാക്കുകയും അവരെ തട്ടിപ്പുകാരെന്ന് മുദ്രകുത്താതിരിക്കുകയും ചെയ്തില്ലെങ്കിൽ രാജ്യപുരോഗതിക്ക് വിനയാവുമെന്നും ഗഡ്കരി പറഞ്ഞു. 9400 കോടിയോളം വായ്പാത്തട്ടിപ്പ് നടത്തി 2016 മാർച്ചിൽബ്രിട്ടനിലേക്ക് കടന്നമല്യയെ കൈമാറണമെന്ന്കേന്ദ്രസർക്കാർ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാമെന്ന് ഡിസംബർ 10 ന് ബ്രിട്ടീഷ് കോടതി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന്വായ്പയെടുത്ത പണം മുഴുവൻ തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. Content Highlights: Unfair to call a one-time loan defaulter, thief: Nitin Gadkari on Vijay Mallya
from mathrubhumi.latestnews.rssfeed https://ift.tt/2S031QT
via
IFTTT
No comments:
Post a Comment