രഹ്ന ഫാത്തിമയ്ക്ക് ജാമ്യം, വിലക്ക്, താക്കീത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

രഹ്ന ഫാത്തിമയ്ക്ക് ജാമ്യം, വിലക്ക്, താക്കീത്

കൊച്ചി: രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട കേസിലാണ് രഹ്ന ഫാത്തിമയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.പമ്പ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു. രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ അവർ തുടരേണ്ടതില്ലെന്നും കോടതി പറഞ്ഞു. മതസൗഹാർദം തകർക്കുന്നതോ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ പോസ്റ്റുകൾ ഇനി പാടില്ലെന്നും കോടതി താക്കീത് നൽകി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് നവംബർ 27 നാണ് രഹ്ന ഫാത്തിമ അറസ്റ്റിലായത്. ശബരിമല ദർശനത്തിനു ശ്രമിച്ചതിന്റെ പേരിൽ ഇവർക്കും കുടുബത്തിനും ഭീഷണിയുണ്ടായിരുന്നു. ഇവരുടെ വീടിനു നേരെ ആക്രമണവും നടന്നിരുന്നു. Content Highlights: Rahana Fathima gets bail from HighCourt, Sabarimala Women Entry, Sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2UKb71Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages