ഹര്‍ത്താല്‍ നടത്തി ബി.ജെ.പി സ്വയം അപഹാസ്യരാകുന്നു;കേന്ദ്രനേതൃത്വം ഇടപെടണം-പിണറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ഹര്‍ത്താല്‍ നടത്തി ബി.ജെ.പി സ്വയം അപഹാസ്യരാകുന്നു;കേന്ദ്രനേതൃത്വം ഇടപെടണം-പിണറായി

ന്യൂഡൽഹി: സംസ്ഥാനത്ത് ഹർത്താൽ നടത്തി ബിജെപി സ്വയം അപഹാസ്യരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ച വേണുഗോപാലൻ നായരുടെ മൊഴി മജിസ്ട്രേറ്റും ഡോക്ടറും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നിലും ബി.ജെ.പി പറയുന്ന തരത്തിലുള്ള ഒരു പ്രശ്നവും ഉന്നയിച്ചിട്ടില്ല എന്നതാണ് വസ്തുത. ഈ പ്രശ്നത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാടിന്റെ പുരോഗതിയെക്കുറിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് വല്ല ധാരണയും ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ ഇടപെടണം. വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തത് കുടുംബപ്രശ്നം കാരണമാണെന്ന് മരണമൊഴിയിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ബി.ജെ.പി ഇന്ന് നടത്തുന്ന ഹർത്താൽ നാടകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. വേണുഗോപാലൻ നായർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമുള്ളതായി ആരും തന്നെ പറയുന്നില്ല. ആ കുടുംബത്തിന്റെ രാഷ്ട്രീയാഭിമുഖ്യം ഇടതുപക്ഷത്തോടാണ്. അദ്ദേഹത്തിന്റെ ഇളയ അനുജൻ ചൂഴംപാലയിലെ ചുമട്ടുതൊഴിലാളി യൂണിറ്റിലുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ബി.ജെ.പിയുടെ ഹർത്താൽ കേരളീയ സമൂഹം തള്ളിക്കളഞ്ഞുവെന്നും മന്ത്രി അവകാശപ്പെട്ടു. content highlights:bjp hartal, pinarayi vijayan,venugopalan nair, kadakam palli surendran


from mathrubhumi.latestnews.rssfeed https://ift.tt/2rCJBWE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages