ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്ത് മുജ്ഗുണ്ഡിൽ 18 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ബോളിവുഡ് ചിത്രം ഹൈദറിലെ ബാലതാരം സാഖിബ് ബിലാൽ. കഴിഞ്ഞ ഞായറാഴ്ചയാണ് ലഷ്കർ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരനൊപ്പം രണ്ട് കുട്ടികളും കൊല്ലപ്പെട്ടത്. എന്നാൽ ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബത്തിലെ അംഗമായ സാഖിബ് ബിലാൽ ഭീകരർക്കൊപ്പം ചേർന്നത് എന്തിനാണെന്ന് വ്യക്തമല്ല. കശ്മീർ പ്രശ്നവുമായി ബന്ധമുള്ള പ്രമേയമാണ് 2014 ൽ റിലീസ് ചെയ്ത, ഷാഹിദ് കപൂറും തബ്ബുവും മുഖ്യ അഭിനേതാക്കളായെത്തുന്ന ഹൈദർ. ചിത്രത്തിലെ ബാലതാരമായ സാഖിബ് ബിലാൽ കഴിഞ്ഞ ഓഗസ്റ്റ് 31നാണ് മറ്റൊരു ഒമ്പതു വയസുകാരനൊപ്പം വീടുവിട്ടത്. ഇവർ അജ്ഞാതനായ ഒരാളോടൊപ്പം ബൈക്കിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ബിലാലിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാർ. അതിനിടെയാണ് ഏറ്റുമുട്ടലിൽ അവൻ കൊല്ലപ്പെട്ടുവന്നെ വിവരമറിയുന്നത്. ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് ഇതെന്ന് അമ്മാവൻ ഐജാസ് പറഞ്ഞു. പത്താംക്ലാസിൽ ഡിസ്റ്റിങ്ഷനോടെ പാസായ ബിലാലിന് സയൻസ് വിഷയങ്ങളോടെയാരുന്നു താൽപ്പര്യം. എൻജിനീയറിങിനോട് അത്രയേറെ താൽപ്പര്യമുണ്ടായിരുന്നു. കലാ കായിക മത്സരങ്ങളിലും മുമ്പനായിരുന്നു. ആറാം തരത്തിൽ പഠിക്കുമ്പോഴാണ് വിശാൽ ഭരദ്വാജിന്റെ ഹൈദറിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. നാടകങ്ങളിലും സജീവമായിരുന്നു ബിലാൽ. ഓഗസ്റ്റിൽ കാണാതായതിന് ശേഷം രണ്ട് കുട്ടികളും ഭീകര സംഘടനയിൽ അംഗമായെന്നാണ് പോലീസ് പറയുന്നത്. രണ്ട് കുട്ടികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കശ്മീർ താഴ്വരയിൽ കടുത്ത ജനരോഷത്തിന് കാരണമായിരുന്നു. Content highlights:Slain teenage militant is the child artist in bollywoodmovie, Haider
from mathrubhumi.latestnews.rssfeed https://ift.tt/2GfbCgV
via
IFTTT
No comments:
Post a Comment