കോഴിക്കോട്: ബി.,ജെ.പി ഹർത്താലിനിടെ മോഹൻലാൽ ചിത്രംഒടിയൻ വെള്ളിയാഴ്ചറിലീസ് ചെയ്തുവെങ്കിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഏതാനും തീയേറ്ററുകളിലെ പകൽഷോകൾ നിർത്തിവെച്ചു. കോഴിക്കോട് അപ്സര തീയേറ്ററിലാണ്ഷോ നിർത്തി വെച്ചിരിക്കുന്നത്. ഹർത്താൽ മൂലം അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോ എന്ന ഭയത്താലാണ് ഷോ മാറ്റിയതെന്ന് തീയേറ്റർ അധികൃതർ അറിയിച്ചു. പുലർച്ചെ 4.30ന് മോഹൻലാൽ ഫാൻസിനായുള്ള ആദ്യ ഷോ നടന്നിരുന്നു. തുടർന്ന്നടക്കേണ്ടിയിരുന്ന മൂന്ന് ഷോകളാണ് റദ്ദാക്കിയിരിക്കുന്നത്. രാവിലെ 9.55, ഉച്ചയ്ക്ക് 1 മണി, വൈകീട്ട് 4.10 എന്നീ ഷോകളാണ് നിർത്തിവെച്ചത്. ഇതേത്തുടർന്ന്കാണികളും മോഹൻലാൽ ഫാൻസും ഏറെ നിരാശയിലാണ്. ഓൺലൈനിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കും നിരാശരാകേണ്ടി വന്നിരിക്കയാണ്. ഷോ നിർത്തിവെച്ചതിനെത്തുടർന്ന്തിരുവനന്തപുരം എസ് എൽ തീയേറ്ററിൽ സിനിമ കാണാനെത്തിയവർ പ്രതിഷേധിച്ചു. പ്രദർശനം ആറു മണിക്കു ശേഷമേ ഉള്ളൂവെന്ന അറിയിപ്പിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്. ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് പ്രദർശനം മാറ്റി വച്ചതെന്ന് തീയേറ്റർ അധികൃതർ പറയുന്നു. മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് പറഞ്ഞ് സിനിമ കാണാനെത്തിയവർ ബഹളമുണ്ടാക്കി. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ തീയേറ്ററിൽ രാവിലെ ബിജെപി പ്രവർത്തകർ എത്തി പ്രതിഷേധിച്ചിരുന്നു. ഹർത്താൽ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ അഭിപ്രായപ്പെട്ടു. Content Highlights : odiyan release shows cancelled, Odiyan Mohanlal film, director V A Shrikumar Menon,Odiyan release shows cancelled in Kozhikode and Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2GdbgaE
via
IFTTT
No comments:
Post a Comment