കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനദിവസത്തിലെ ചടങ്ങുകൾ രാവിലെ ആറിന് തുടങ്ങും. ആറിന് ആദ്യ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂർ സഹകരണ ബാങ്ക് പരിസരത്ത് സ്വീകരിക്കും. 6.30ന് യാത്രക്കാരെ ടെർമിനൽ ബിൽഡിങ്ങിലേക്ക് കൊണ്ടുപോവും. ഏഴിന് യാത്രക്കാരെ ഡിപ്പാർച്ചർ ഹാളിനുമുന്നിൽ മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേർന്ന് സ്വീകരിക്കും. 7.15ന് ചെക്ക് ഇൻ കൗണ്ടറിൽ യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകും. 7.30ന് മുഖ്യവേദിയിൽ കലാപരിപാടികൾ തുടങ്ങും. 7.45ന് ഡിപ്പാർച്ചർ ഏരിയയിൽ വി.ഐ.പി. ലോഞ്ചിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും 7.55ന് എ.ടി.എം. ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രനും നിർവഹിക്കും. 8.05ന് ഫോറിൻ എക്സ്ചേഞ്ച് (ഫോറെക്സ്) കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. 8.15ന് ഇൻറർനാഷനൽ സെക്യൂരിറ്റി ഹോൾഡിലെ 'മലബാർ കൈത്തറി' ഇൻസ്റ്റലേഷൻ അനാവരണം മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. 8.25ന് ഫുഡ് ആൻഡ് ബീവറേജസ് സർവീസസ് ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും. 8.35ന് ബോർഡിങ് ഗേറ്റിൽ യാത്രക്കാർക്ക് മന്ത്രിമാർ ഉപഹാരം നൽകും. ഒൻപതിന് സി.ഐ.എസ്.എഫിൽനിന്ന് മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. 9.15ന് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും (സർവീസ് ബ്ലോക്കിന് സമീപം). 9.30ന് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് തെളിക്കൽ ചടങ്ങ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവർ ചേർന്ന് നിർവഹിക്കും. 9.55ന് മുഖ്യമന്ത്രി, വ്യോമയാന മന്ത്രി എന്നിവർ ചേർന്ന് ഉദ്ഘാടന വിമാനം ഫ്ളാഗ് ഓഫ് ചെയ്യും. പത്തിന് മുഖ്യവേദിയിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം ആശംസിക്കും. കിയാൽ എം.ഡി. വി.തുളസീദാസ് പ്രോജക്ട് അവതരണം നടത്തും. കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി കമൽ നയൻ ചൗബി മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയുടെ പ്രസംഗം നിർവഹിക്കും. തുടർന്ന് മുഖ്യമന്ത്രി ഫലക അനാച്ഛാദനവും ഉദ്ഘാടനപ്രസംഗവും നിർവഹിക്കും. ചടങ്ങിൽ ഇ-ഓട്ടോറിക്ഷാ സർവീസിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ, നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ, മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ നിർവഹിക്കും. വിമാനത്താവളത്തിനുള്ള ലീഡർഡിപ്പ് ഇൻ എനർജി ആൻഡ് എൻവയോൺമെൻറൽ ഡിസൈൻ (എൽ.ഇ.ഇ.ഡി.) സർട്ടിഫിക്കറ്റ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ.) പ്രതിനിധികൾ മന്ത്രി കെ.കെ.ശൈലജയ്ക്ക് നൽകും. കാർഗോ കോംപ്ലക്സ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, സി.ഐ.എസ്.എഫ്. അക്കമഡേഷൻ, ലാൻഡ്സ്കേപ്പിങ് എന്നിവയുടെ ത്രീഡി വീഡിയോ പ്രദർശനവും ഉണ്ടാവും.
from mathrubhumi.latestnews.rssfeed https://ift.tt/2UpsB34
via
IFTTT
No comments:
Post a Comment