ആധാര്‍ വേണ്ടെന്ന് വെക്കാന്‍ അവസരം? തീരുമാനം അന്തിമ ഘട്ടത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ആധാര്‍ വേണ്ടെന്ന് വെക്കാന്‍ അവസരം? തീരുമാനം അന്തിമ ഘട്ടത്തില്‍

ന്യൂഡൽഹി: ആധാറിന് വേണ്ടി നൽകിയ വിവരങ്ങൾ ഉൾപ്പടെ ആധാർ നമ്പർ പിൻവലിക്കാനുള്ള സൗകര്യം അധികം വൈകാതെ ലഭ്യമാവുമെന്ന് റിപ്പോർട്ട്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ശേഖരിച്ചുവെച്ചിട്ടുള്ള ബയോമെട്രിക് വിവരങ്ങൾ ഉൾപ്പടെ നീക്കം ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇത് സംബന്ധിച്ച് ആധാർ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. വ്യവസ്ഥകൾക്കനുസൃതമായി ആധാറിന് നിയമസാധുത നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ആധാറിന് ഭരണഘടനാ സാധുത നൽകിയെങ്കിലും സേവനങ്ങൾക്കെല്ലാം അത് നിർബന്ധമാക്കരുതെന്നായിരുന്നു സുപ്രീംകോടതി വിധി. ഒരു കുട്ടി 18 വയസാകുമ്പോൾ അവർക്ക് ആധാർ വിവരങ്ങൾ പിൻവലിക്കാനും തുടരാനും അവസരമൊരുക്കണമെന്നായിരുന്നു യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ ആദ്യ നിർദേശം. എന്നാൽ ഈ സൗകര്യം എല്ലാ പൗരന്മാർക്കും നൽകണമെന്ന നിലപാടാണ് നിയമ മന്ത്രാലയം സ്വീകരിച്ചത്. എന്നാൽ ഈ സൗകര്യം എത്രത്തോളം ഫലപ്രദമാവുമെന്ന ആശങ്കയും നിലനിൽക്കുന്നു. കാരണം സർക്കാർ സേവനങ്ങളും സബ്സിഡികളും ആധാർ നിർബന്ധമാക്കുന്നതാണ്. പാൻകാർഡ് എടുക്കണമെങ്കിലും ആധാർ ആവശ്യമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2rmsJDe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages