ചൈനീസ് കമ്പനി 'വാവേ' മേധാവിയുടെ മകൾ കാനഡയില്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ചൈനീസ് കമ്പനി 'വാവേ' മേധാവിയുടെ മകൾ കാനഡയില്‍ അറസ്റ്റില്‍

വാൻകോവർ:മുൻനിര ടെക്നോളജി സ്ഥാപനമായ വാവേ (Huawei)യുടെ ഉപമേധാവിയും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായമെങ് വാൻഷോ കാനഡയിൽ അറസ്റ്റിലായി. ഇവരെ ഡിസംബർ ഒന്നിന് വാൻകോവറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇറാനുമേലുള്ള അമേരിക്കൻ ഉപരോധവുമായി ബന്ധപ്പെട്ട ലംഘനമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് വിവരം. എന്നാൽ അറസ്റ്റിനുള്ള കാരണമെന്തെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. വാവേയുടെസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റെൻ ഷെങ്ഫെയുടെ മകളാണ് അറസ്റ്റിലായ മെങ് വാൻഷോ. മെങ്ങിന് മേൽ ചുമത്തിയ കുറ്റമെന്തെന്ന് വ്യക്തമല്ലെന്നും അവരുടെ ഭാഗത്ത് നിന്നും തെറ്റുകളെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അറിവില്ലെന്നുമാണ് വാവേയുടെ പ്രതികരണം. അതേസമയം ചൈനയിൽ നിന്നും വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കാനഡയിലെ ചൈനീസ് എംബസി പ്രതിഷേധം അറിയിച്ചു. ഇരുകൂട്ടരും തമ്മിൽ ശക്തമായ വ്യാപാരയുദ്ധത്തിലാണുള്ളത്. ഇരു രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കത്തിന്പരസ്പരം കനത്ത നികുതിയാണ് അമേരിക്കയും ചൈനയും ചുമത്തിവരുന്നത്. അമേരിക്കയ്ക്ക് കൈമാറുന്നതിന് വേണ്ടിയാണ് അറസ്റ്റ് എന്നാണ് കാനഡ അധികൃതരിൽ നിന്നുള്ള വിശദീകരണം. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം കേൾക്കുമെന്നും കാനഡ വ്യക്തമാക്കി. വിവരങ്ങൾ പരസ്യമാക്കരുതെന്ന് മെങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും കാനഡ അധികൃതർ പറഞ്ഞു. ഇറാനുമേലുള്ള ഉപരോധവുമായി ബന്ധപ്പെട്ട ലംഘനത്തിന്റെ പേരിൽ വാവേയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധ ലംഘനവുമായി ബന്ധപ്പെട്ട് അമേരിക്കൻ വാണിജ്യ, ട്രഷറി വകുപ്പുകൾ കമ്പനിയിക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് വിവരം. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പേരിലും അമേരിക്ക വാവേയ്ക്കെതിരെ തിരിഞ്ഞിരുന്നു. വാവേയുടെ സാങ്കേതിക വിദ്യ ചൈനീസ് സർക്കാരിനെ ചാരപ്രവർത്തനം നടത്താൻ സഹായിക്കുന്നുവെന്ന ആരോപണവും അമേരിക്ക ഉന്നയിച്ചിരുന്നു. Content Highlights:Chinese Tech Giant Huaweis CFO Arrested inc canada


from mathrubhumi.latestnews.rssfeed https://ift.tt/2KYfIJ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages