ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികലയ്ക്കെതിരെ സർക്കാർ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമസഭയിൽ ശബരിമല സംബന്ധിച്ചചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. ദേവസ്വം ബോർഡുകളിലെ ജീവനക്കരിൽ 60 ശതമാനം ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കൾ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നും ശശികല പ്രസംഗിക്കുന്ന വീഡിയോ ടേപ്പ് മാധ്യമങ്ങളെ കാണിച്ചിരുന്നു.അത് ശശികലയ്ക്ക് ക്ഷീണമായെന്നും തനിക്കെതിരെ ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ മാനനഷ്ടകേസ് സമർപ്പിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ ദേവസ്വം മന്ത്രി അവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇത്തരത്തിൽ ഭ്രാന്തുപിടിച്ച വർഗീയ പ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു. രാജു എബ്രഹാം എം.എൽ.എ ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകളെക്കുറിച്ചുള്ളചോദ്യം ഉന്നയിച്ചപ്പോഴാണ് ദേവസ്വം മന്ത്രി ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. Content Highlight: Governmentfiles complaint against K P Sasikala on communal Campaigns


from mathrubhumi.latestnews.rssfeed https://ift.tt/2G2YThr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages