തന്ത്രിമാര്‍ ജീവനക്കാര്‍ ; നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്-മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

തന്ത്രിമാര്‍ ജീവനക്കാര്‍ ; നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്-മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമസഭയിൽ പി.സി ജോർജ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്ത്രി ദേവസ്വം ബോർഡിന്റെ 6000 ജീവനക്കാരിൽ ഒരാൾ മാത്രമാണ്. അവരുടെ അവകാശ അധികാരങ്ങൾ ദേവസ്വം ബോർഡ് മാന്വലിന്റെ നാലാം അധ്യായത്തിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. പാരമ്പര്യമായി ഉള്ളവരും നിയമിക്കുന്നവരും തന്ത്രിമാരിൽ പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരും. ക്ഷേത്ര തന്ത്രം കൈകാര്യം ചെയ്യുമ്പോൾ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കുമെന്നും ദേവസ്വം ബോർഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങൾക്ക് വിധേയമായിരിക്കണമെന്ന് പ്രസ്തുത അധ്യായത്തിലെ എട്ട് 10,14 ഖണ്ഡികകളിൽ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. താന്ത്രിക ജോലി നിർവഹിക്കുമ്പോൾ തന്ത്രിമാർ ബോർഡിലെ എതൊരു ജീവനക്കാരനേയും പോലെ ബോർഡിന്റെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കും. തന്ത്രിമാർക്ക് പൂജ സംബന്ധിച്ചല്ലാതെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. content highlights:sabarimala, thanthri,devaswom board,kadakampalli surendran


from mathrubhumi.latestnews.rssfeed https://ift.tt/2PqRPL2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages