എഴുത്തും വായനയും അറിയില്ല, മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലി ഗവര്‍ണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

എഴുത്തും വായനയും അറിയില്ല, മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലി ഗവര്‍ണര്‍

ഛത്തീസ്ഗഢ്: ഒരു മന്ത്രിയുടെ ഉത്തരവാദിത്തവും കടമയും നിർവഹിക്കാൻ എഴുത്തും വായനയും അറിയണമെന്ന് നിർബന്ധമില്ലെന്നാണ് ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ കവാസി ലഖ്മയുടെ അഭിപ്രായം. സത്യപ്രതിജ്ഞാ വേളയിൽ സത്യവാചകം വായിക്കാനാവാതെ കുഴങ്ങിയ ലഖ്മയെ സഹായിക്കാൻ സംസ്ഥാന ഗവർണറായ ആനന്ദി ബെൻ പട്ടേൽ തന്നെ മുൻകൈയെടുക്കുകയായിരുന്നു. ഡിസംബർ 17 ന് അധികാരമേറ്റ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സർക്കാർ ഒമ്പത് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി ചൊവ്വാഴ്ചയാണ് വികസിപ്പിച്ചത്.ഇതിലൊരാളായാണ് ലഖ്മയും മന്ത്രിസഭയിലെത്തിയത്. സത്യപ്രതിജ്ഞാചടങ്ങിൽ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാവാതെ നിന്ന ലഖ്മയ്ക്ക് വേണ്ടി ഗവർണർ തന്നെ ബാക്കി വായിച്ചു കൊടുക്കുകയായിരുന്നു. ലഖ്മ അത് ഏറ്റു പറഞ്ഞു മന്ത്രിയായി ചുമതലയേറ്റു. പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.. സ്കൂളിലൊന്നും പോയിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി എനിക്ക് മത്സരിക്കാൻ ടിക്കറ്റ് തന്നു. ജീവിതത്തിന്റെ നാനാതുറകളിൽ പെട്ടവർ എന്നെ ഇഷ്ടപ്പെടുന്നു.ഈശ്വരൻ തനിക്ക് ബുദ്ധി നൽകിയിട്ടുണ്ടെന്നും അതു കൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയിൽ ഭരണം കാഴ്ച വെക്കാനാവുമെന്നും ലഖ്മ പറയുന്നു.. ഇരുപത് കൊല്ലമായി നിയമസഭാംഗമായി തുടരുന്ന തനിക്കെതിരെ അഴിമതിയാരോപണം ഒന്നും തന്നെ ഉയർന്നിട്ടില്ലെന്നും ലഖ്മ കൂട്ടിച്ചേർത്തു. 2013 ൽ കോൺഗ്രസിന്റെ നേതൃനിര ഭൂരിഭാഗവും തുടച്ചുനീക്കപ്പെട്ട നക്സൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നേതാക്കളിലൊരാളാണ് ലഖ്മ. Content Highlights: Illiterate minister,Cabinet minister, Chhattisgarh, Kavasi Lakhma


from mathrubhumi.latestnews.rssfeed http://bit.ly/2BGIxpl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages