സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നെങ്കിൽ ശബരിമലയില്‍ യുവതികള്‍ കയറുമായിരുന്നു- കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നെങ്കിൽ ശബരിമലയില്‍ യുവതികള്‍ കയറുമായിരുന്നു- കടകംപള്ളി

തിരുനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ പ്രത്യേക താത്പര്യമില്ലെന്ന് ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രൻ. അങ്ങനെ എന്തെങ്കിലും താത്പര്യമുണ്ടെങ്കിൽ അതിന് ശക്തിയില്ലാത്ത സർക്കാരൊന്നുമല്ല ഇത്. എന്നേ യുവതികളെ പ്രവേശിപ്പിച്ചേനെ. രണ്ട് മൂന്ന് ചട്ടമ്പിമാർ അവിടെ നിൽക്കുന്നതൊന്നും സർക്കാരിന് വല്യകാര്യമല്ല. ഇക്കാര്യത്തിൽ സർക്കാരും മുഖ്യമന്ത്രിയും ആദ്യമേ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വംബോർഡുമായും മറ്റു അധികൃതരുമായി നടത്തി ശബരിമല അവലോകന ചർച്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി വിധി നിലനിൽക്കുന്നിടത്തോളം കാലം യുവതികൾക്ക് ശബരിമലയിൽ വരാനുള്ള അവകാശമുണ്ട്. അത്കൊണ്ട് തന്നെ ഇനിയും യുവതികൾ ശബരിമലയിലേക്ക് വരില്ലെന്ന് പൂർണ്ണമായി പറയാനാവില്ല. അതേ സമയം അക്രമംകാണിക്കാൻ തുനിഞ്ഞ് നിൽക്കുന്നവർക്ക് സഹായം നൽകാത്ത വിധത്തിലുള്ള യുക്തിപരമായ തീരുമാനം ജനങ്ങളെടെക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. വളരെ മെച്ചപ്പെട്ട സംവിധാനം ഇത്തവണ തീർത്ഥാടകർക്ക് ഒരുക്കി കൊടുക്കാൻ സാധിച്ചു. ധർമ്മശാസ്താവിനെ ദർശിക്കാനെത്തിയ ഒരാളിൽ നിന്നും ഒരു തരത്തിലുള്ള പരാതിയും ഉയർന്നുവന്നില്ല. പ്രളയമുണ്ടായതിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങളിൽ പരാതികളിൽ ഉയരാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി. നിരവധി വർഷകാലം പമ്പയായിരുന്നു ബേസ് ക്യാമ്പെങ്കിൽ ഇത്തവണ അതിവേഗമാണ് നിലയ്ക്കലിൽ ക്യാമ്പൊരുക്കിയത്. അതേ സമയം ഭക്തരുടെ വരവിൽ കുറവുണ്ടായിട്ടുണ്ട്. തുലാമാസ പൂജയ്ക്കും ആട്ടവിശേഷ നാളിലും നടന്ന ആക്രമപ്രവർത്തനങ്ങളെ തുടർന്നാണിത്. കാണിക്ക സിപിഎം ഓഫീസിലേക്ക് പോകുന്നതെന്നതടക്കമുള്ള നട്ടാൽ കുരുക്കാത്ത നുണപ്രചാരണങ്ങളാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാജ്യംഭരിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രചരിപ്പിച്ചത്. ആക്ടിവിസ്റ്റുകൾക്ക് അവരുടെ മികവ് കാണിക്കാനുള്ള ഇടമായി ശബരിമലയെ കാണരുതെന്ന് തന്നെയാണ് ഇപ്പോഴും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ആന്ധ്രയിൽ നിന്നടക്കം യുവതികളായ സാധാരണ ഭക്തരും ഇങ്ങോട്ടേക്ക് വരുന്നുണ്ട്. ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരെല്ലാം ആക്ടിവിസ്റ്റുകളല്ലെന്നും കടംകംപള്ളി പറഞ്ഞു. Content Highlights:Sabarimala women entry,kadakampally surendran


from mathrubhumi.latestnews.rssfeed http://bit.ly/2EROrXX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages