ന്യൂഡൽഹി:മധ്യപ്രദേശ് സർക്കാരിൽ എസ്.പിയുടെ ഒരേയൊരു അംഗത്തെ മന്ത്രിയാക്കാത്തതിൽ കോൺഗ്രസിനെതിരെ അഖിലേഷ് യാദവ്. കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ പിന്തുണ നൽകിയിട്ടും അംഗത്തെ മന്ത്രിയാക്കാത്തതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. ഇതോടെ കോൺഗ്രസ് യുപിയിലേക്കുള്ള വഴി ശരിയാക്കി-അഖിലേഷ് ഉന്നം വച്ച് പറഞ്ഞു. കോൺഗ്രസിനെ ഒഴിവാക്കി എസ്.പി-ബി.എസ്.പി സഖ്യം യുപിയിൽ മത്സരിക്കാൻ ധാരണയായി എന്ന വാർത്തയ്ക്കിടയിലാണ് അഖിലേഷിന്റെ പരാമർശം വന്നത്. മധ്യപ്രദേശിൽ ഭൂരിപക്ഷത്തിന് രണ്ട് പേരുടെ പിന്തുണ കുറവാണെങ്കിലും എസ്.പി, ബി.എസ്.പി അംഗങ്ങളെയാരും കമൽനാഥ് സർക്കാർ മന്ത്രിമാരാക്കിയില്ല. എസ്.പിയുമായി ആരൊക്കെ കൈകോർക്കും ആരൊക്കെ വരും, എല്ലാം വരും ദിവസങ്ങളിൽ കാണാമെന്നും അഖിലേഷ് പറഞ്ഞു. എൻഡിഎ, യുപിഎ വിരുദ്ധ ഫെഡറൽ മുന്നണിക്കായുള്ള നീക്കങ്ങളുമായി ചർച്ചകൾ തുടരുന്ന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ശ്രമങ്ങളെ അഖിലേഷ് സ്വാഗതം ചെയ്യുകയും ചെയ്തു. തെലങ്കാനയിലെത്തി റാവുവുമായി കൂടിക്കാഴ്ച നടത്തുമെന്നും അഖിലേഷ് പറഞ്ഞു. Content Highlights:Akhilesh Yadav,Madhya Pradesh, Congress
from mathrubhumi.latestnews.rssfeed http://bit.ly/2GF5cbm
via
IFTTT
No comments:
Post a Comment