കൊച്ചി: കൃത്യമായി ആസൂത്രണം ചെയ്തല്ല അയ്യപ്പജ്യോതി സംഘടിപ്പിച്ചതെന്ന് ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബുധനാഴ്ചത്തെ അയ്യപ്പജ്യോതിയിൽ നിന്ന് ബി.ഡി.ജെ.എസ്. നേതാക്കൾ വിട്ടുനിന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പരിപാടിയെക്കുറിച്ച് തന്നെ വിവരമറിയിച്ചതെന്നും തുഷാർ വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ ബി.ഡി.ജെ.എസ് നേതാക്കൾ പങ്കെടുക്കാതിരിക്കുന്നത് മാതൃഭൂമി ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ബി.ഡി.ജെ.എസിന്റെ നേതാക്കളാരും സംസ്ഥാനത്തിന്റെ ഒരുഭാഗത്തും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കരുതെന്ന് ആർക്കും നിർദേശം നൽകിയിട്ടില്ലെന്നും, തങ്ങളുടെ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. ബി.ഡി.ജെ.എസ്. വിശ്വാസികൾക്കൊപ്പമാണ്. അയ്യപ്പജ്യോതിയിൽ ആശയപരമായ ഭിന്നതയില്ല. എന്നാൽ അയ്യപ്പജ്യോതിയുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്ക് സമയം കിട്ടിയില്ല- തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. Content Highlights:bdjs leaders not participated in ayyappa jyothi, thushar vellappallys response
from mathrubhumi.latestnews.rssfeed http://bit.ly/2ERD9U3
via
IFTTT
No comments:
Post a Comment