തൃശൂർ :കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും സംയക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് വൈഗ കൃഷി ഉന്നതി മേളക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് പ്രൗഢമായ തുടക്കം.കേരളഗവർണർ ജസ്റ്റിസ് പി. സദാശിവംഉദ്ഘാടനച്ചടങ്ങ് നിർവ്വഹിച്ചതോടെയാണ് ഡിസംബർ 30 വരെയുള്ള അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ കൃഷിക്ക് പ്രാധാന്യം നൽകണമെന്നും പോഷക സമൃദ്ധവും ഉല്പാദന വർദ്ധനവും സുസ്ഥിരവുമായിരിക്കണം കൃഷിയെന്നും ഗവർണർ പറഞ്ഞു. പ്രളയത്തിന്റെ പാഠങ്ങൾ നമ്മെ കൂടുതൽ പാരിസ്ഥിതിക ജാഗ്രതയുള്ളവരാക്കണം.കാർഷിക മേഖലയിലെ വർദ്ധനവ് ഇക്കാലത്ത് അനിവാര്യമാണ്. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി സി.രവീന്ദ്രനാഥ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, വിദഗ്ധർ, കർഷകർ തുടങ്ങി അനേകം പേർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. പുനർജനി ,പ്രതീക്ഷ, പ്രകൃതി എന്നിങ്ങനെ മൂന്ന് വേദികളിലായി വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര സെമിനാറുകളും ചർച്ചകളും ആരംഭിച്ചു. പ്രളയാനന്തര കാർഷിക മേഖലയുടെ പുനർജ്ജനി, പഴം- പച്ചക്കറി, പുഷ്പ കൃഷി, കൃഷി അനുബന്ധ മേഖലയിലെ മറ്റ് വിഷയങ്ങൾ എന്നിവ ആസ്പപദമാക്കിയാണ് സെമിനാറുകൾ.യുവകർഷക സംഗമം , ബിസിനസ് മീറ്റുകൾ എന്നിവയും ഇതോടനുബന്ധിച്ചുണ്ട്. പ്രദർശനത്തിൽ 350 ലധികം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, കാർഷിക സർവ്വകലാശാല , കൃഷി അനുബന്ധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ,കർഷക കൂട്ടായ്മകൾ എന്നിവ വൈഗ കൃഷി ഉന്നതി മേളയുടെ ഭാഗമാകുന്നുണ്ട്. ഡിസംബർ 30-ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തയ്യാറാക്കിയത്: സി.വി.ഷിബു Content highlights: Agriculture, Vaiga 2018, Farmers, Value added products, value addition for income generation in agriculture
from mathrubhumi.latestnews.rssfeed http://bit.ly/2RekfNa
via
IFTTT
No comments:
Post a Comment