പാര്‍ട്ടികളെ കൂട്ടത്തോടെ എടുത്താലൊന്നും ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ പച്ചതൊടില്ല-ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

പാര്‍ട്ടികളെ കൂട്ടത്തോടെ എടുത്താലൊന്നും ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ പച്ചതൊടില്ല-ചെന്നിത്തല

തിരുവനന്തപുരം: പരാജയ ഭീതിയെ തുടർന്നാണ് എൽഡിഎഫ് നാല് പാർട്ടികളെ ഒന്നടങ്കം മുന്നണിയിലെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇങ്ങനെ പാർട്ടികളെ കൂട്ടത്തോടെ മുന്നണിയിലെടുത്താലൊന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പച്ചതൊടാൻ കഴിയില്ല. വർഗീയ പാർട്ടിയെന്ന് പറഞ്ഞ് കാല് നൂറ്റാണ്ട് കാലം മാറ്റിനിർത്തിയ ഐഎൻഎൽ ഇപ്പോൾ മതതേര പാർട്ടിയായി മാറിയോ എന്ന് എൽഡിഎഫ് നേതാക്കൾ വിശദീകരിക്കണം. കേരളത്തിൽ അഴിമതികേസിൽ ശിക്ഷിക്കപ്പെട്ട ആർ.ബാലകൃഷ്ണ പിള്ളയെ മുന്നണിയിലെടുത്തതിനെ കുറിച്ച് വിഎസ് പ്രതികരിക്കണം. എൽഡിഎഫിനോട് ചേർന്നാൽ എല്ലാവരും ശ്രേഷ്ടൻമാർ അല്ലെങ്കിൽ അധമൻമാർ എന്ന നിലപാടാണ് അവർക്കുള്ളത്. വർഗീയതയോടും അഴിമതിയോടും സമരസപ്പെടുന്ന മുന്നണിയായി എൽഡിഎഫ് മാറിയെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേമ പെൻഷൻകാരെ പോലും കൊള്ളയടിച്ചാണ് വനിതാ മതിൽ പടുത്തുയർത്തുന്നത്. കുടുംബശ്രീ അംഗങ്ങളേയും തൊഴിലുറപ്പുകാരേയും ഭീഷണിപ്പെടുത്തുന്നു. എല്ലാവരും മതിലിന്റെ പിന്നിൽ പോയി സർക്കാർ ഓഫീസുകൾ സ്തംഭിച്ചിരിക്കുന്നു. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മനിതി സംഘം ശബരിമലയിലെത്തിയത് സർക്കാരുമായി ആലോചിച്ച ശേഷമാണ്. ശബരിമല കലാപകലുഷിതമാക്കാൻ സർക്കാരും ബിജെപിയും ഒരുപോലെ ശ്രമിക്കുന്നു. കേരളത്തിൽ ഒരു സർക്കാരില്ലാത്ത അവസ്ഥ. ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ഇടതുപക്ഷത്തിന്റെ അജണ്ടയായി മാറിയിരിക്കുകയാണ്. എന്തിനാണ് വനിതാ മതിലെന്ന് സർക്കാർ വ്യക്തമാക്കണം. നവോത്ഥാനത്തിന് യാതൊരു തകരാറും കേരളത്തലുണ്ടായിട്ടില്ല. യുഡിഎഫും കോൺഗ്രസും എന്നും വിശ്വാസകൾക്കൊപ്പമാണ്. ഇന്ന് ലോക്സഭയിൽ മുത്തലാഖ് ബിൽ അവതരിപ്പിക്കുമ്പോൾ വിശ്വാസകൾക്കൊപ്പം നിൽക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. Content Highlights:loksabha election- sabarimala-ldf-udf-ramesh chennithala


from mathrubhumi.latestnews.rssfeed http://bit.ly/2GIT8G5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages