തിരുവനന്തപുരം:വനിതാമതിൽ സംഘാടനത്തിനായി യോഗം വിളിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് സർക്കാർ നിർദേശം. വ്യാഴാഴ്ച വൈകിട്ട് എല്ലാ പഞ്ചായത്ത് ഓഫീസുകളിലും യോഗം വിളിക്കണമെന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സെക്രട്ടറിമാർക്ക് അയച്ച സർക്കുലർ പറയുന്നത്. വനിതാ മതിലിൽ പരമാവധിയാളുകളെ പങ്കെടുപ്പിക്കാൻ സ്ക്വാഡുകളായി പ്രവർത്തിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. ഐ സി ഡി എസ് സൂപ്പർ വൈസർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ആശാ വർക്കർമാർ, തൊഴിലുറപ്പ് മേറ്റുമാർ, സാക്ഷരതാ പ്രേരക്മാർ, എസ് സി- എസ് ടി പ്രമോട്ടർമാർ എന്നിവരുടെ സംയുക്ത യോഗം അടിയന്തിരമായി വിളിക്കണമെന്നാണ് സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കുന്നവർക്ക് വനിതാമതിലിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ അറിയിപ്പുകൾ നൽകണമെന്നും സർക്കുലർ നിർദേശിക്കുന്നു. വനിതാ മതിലിൽ പരമാവധിയാളുകളെ പങ്കെടുപ്പിക്കാനുള്ള ശ്രമം ഓരോരുത്തരും നടത്തണം, 29ന് വാർഡ് തലത്തിൽ കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ഹെൽപ്പർ/ വർക്കർ, തൊഴിലുറപ്പു മേറ്റുമാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരകുമാർ, എസ് സി-എസ് ടി പ്രമോട്ടർമാർ എന്നിവരുടെ യോഗം ബന്ധപ്പെട്ട എ ഡി എസ്/ സി ഡി എസുമാരുടെ നേതൃത്വത്തിൽ ചേരണം, 30, 31 തിയതികളിൽ വാർഡ് തലങ്ങളിൽ സ്ക്വാഡ് വർക്കുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾക്ക് പഞ്ചായത്ത് തല യോഗത്തിൽ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. content highlights:panchayath deputy director issues circular in connection with vanitha mathil
from mathrubhumi.latestnews.rssfeed http://bit.ly/2GGc4F7
via
IFTTT
No comments:
Post a Comment