ജാക്കറ്റ് ധരിച്ചെന്ന് കരുതി മോദിക്ക് നെഹ്‌റുവാകാന്‍ കഴിയില്ല- അഹമ്മദ് പട്ടേൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

ജാക്കറ്റ് ധരിച്ചെന്ന് കരുതി മോദിക്ക് നെഹ്‌റുവാകാന്‍ കഴിയില്ല- അഹമ്മദ് പട്ടേൽ

അഹമ്മദാബാദ്: വെറുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് മോദിക്ക് നെഹ്റുവോ രാജീവോ ആകാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ. 2014ൽ മോദി നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴായെന്നും അഹമ്മദ് പട്ടേൽ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ഹിമ്മത്ത്നഗറിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പട്ടേൽ. വെരുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് നിങ്ങൾക്ക് നെഹ്റുവാകാൻ കഴിയില്ല. അതുപോലെതന്നെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചതു കൊണ്ട് ഇന്ദിരാഗാന്ധിയോ, കുർത്ത ധരിച്ചതു കൊണ്ട് രാജീവ് ഗാന്ധിയോ ആകാൻ കഴിയില്ല. നെഹ്റുവും രാജീവുമാകാൻ സ്വയമേവ പലതും ത്യജിക്കേണ്ടി വരും, പട്ടേൽ പറഞ്ഞു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറി നാല് കൊല്ലത്തിനകം അപ്രസക്തരാവുമെന്ന് മോദി പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും ബി ജെ പി എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞുവെന്നും പട്ടേൽ കൂട്ടിച്ചേർത്തു. ബി ജെ പി അധികാരത്തിലേറിയാൽ പാകിസ്താനെ പാഠം പഠിപ്പിക്കുമെന്ന് മോദി വീമ്പു പറഞ്ഞു നടന്നിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാകിസ്ഥാന് പ്രേമ സന്ദേശങ്ങൾ അയച്ചു കളിക്കുകയാണെന്നും മോദി മൻമോഹൻസിങിനെ അന്ന് പരിഹസിച്ചത്. എന്നാൽ പ്രധാനമന്ത്രി പദവിയിലെത്തിയപ്പോൾ മോദി എന്താണ് ചെയ്തത്? പാകിതാനെ പാഠം പഠിപ്പിച്ചോ?. അന്നത്തെ പാകിസ്താൻ പ്രധാനമനന്ത്രി നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നില്ലേ മോദി ചെയ്തത്. അതിനു ശേഷം വിളിക്കാതെ അവിടെ പോയി ബിരിയാണി ഉണ്ണുകയും ചെയ്തു, പട്ടേൽ പരിഹസിച്ചു. പാകിസ്താനെ യഥാർഥത്തിൽ പാഠം പഠിപ്പിച്ചിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു. അന്ന് അന്താരാഷ്ട്ര സമ്മർദ്ദം മറികടന്ന് പാകിസ്താനെ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരണവുമായി മുന്നോട്ടുപോവുകയാണു ഇന്ദിര ചെയ്തത്. ഒരു ലക്ഷത്തിൽ പരം പട്ടാളക്കാരെയാണ് അന്ന് പാകിസ്താൻ ഇന്ത്യൻ പട്ടാളത്തിന് അടിയറവ് വെച്ചത്. ഇതെല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു. Modi cant be Nehru by simply wearing his jackets, says Ahammed patel


from mathrubhumi.latestnews.rssfeed http://bit.ly/2QVasw6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages