വനിതാ മതിലിനെതിരേ മലപ്പുറത്ത് മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

വനിതാ മതിലിനെതിരേ മലപ്പുറത്ത് മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍

മലപ്പുറം: വനിതാ മതിലിനെതിരേ മലപ്പുറത്ത് മാവോയിസ്റ്റുകളുടെ പോസ്റ്ററുകൾ. വഴിക്കടവിന് സമീപം നഞ്ചക്കോട്ടാണ് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വനിതാ മതിൽ വർഗീയ ചേരിതിരിവിന് ഇടയാക്കുമെന്ന് പറയുന്ന പോസ്റ്ററുകളിൽ സർക്കാർ ഖജനാവിൽനിന്ന് വനിതാ മതിലിന് പണം ഉപയോഗിക്കുന്നതിനെതിരേയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സി.പി.ഐ. മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല സമിതി എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുന്ന, ഭൂപ്രഭുത്വ-മൂലധനശക്തികൾക്കുവേണ്ടി ഭരണകൂടഭീകരത അഴിച്ചുവിടുന്ന ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തിനെതിരേ ഒന്നിക്കണമെന്നും പോസ്റ്ററിൽ ആഹ്വാനംചെയ്യുന്നു. വഴിക്കടവിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ പോലീസും തണ്ടർബോൾട്ടും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. മാവോയിസ്റ്റുകളെ കണ്ടെത്താനായി തണ്ടർബോൾട്ട് സംഘം വനത്തിനകത്ത് ഉൾപ്പെടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച കണ്ണൂർ അമ്പായത്തോട് ടൗണിൽ ആയുധധാരികളായ മാവോയിസ്റ്റുകൾ പൊതുജന മധ്യത്തിലെത്തി മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. ഇവരെ പിടികൂടാനുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് മലപ്പുറത്തും മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. Content Highlights:maoist posters against women wall in malappuram


from mathrubhumi.latestnews.rssfeed http://bit.ly/2Ao4ny2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages