യു.പി പോലീസുകാരന്റെ കൊലപാതകം; യോഗിയ്‌ക്കെതിരെ അഖിലേഷ് യാദവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

യു.പി പോലീസുകാരന്റെ കൊലപാതകം; യോഗിയ്‌ക്കെതിരെ അഖിലേഷ് യാദവ്

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിപുരിൽ ആൾകൂട്ട ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ഉത്തർപ്രദേശ് സർക്കാരിന് അറിയുന്നത് അക്രമത്തിന്റെ ഭാഷ മാത്രമാണെന്നായിരുന്നു അഖിലേഷിന്റെ വിമർശനം. അതിനാലാണ് ഇത്തരത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് നടക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. ഈ അക്രമമുണ്ടായിരിക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിയാണ്. ഒരു വേദിയിലോ പൊതുയോഗത്തിലോ എത്തുമ്പോൾ അദ്ദേഹം സംസാരിക്കുന്നത് അക്രമത്തെ കുറിച്ച് മാത്രമാണ്- അഖിലേഷ് പറഞ്ഞു. അതേസമയം ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥാനായ സുരേഷ് വത്സിന്റെ മകൻ പോലീസിനെതിരെ രംഗത്തെത്തി. സ്വന്തം സഹപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാനാകാത്ത പോലീസ് എങ്ങനെ ജനങ്ങൾക്ക് സംരക്ഷണം നൽകുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. കുടുംബാഗംങ്ങൾക്ക് പണമോ ജോലിയോ കൊടുക്കുന്നതല്ല ഇവയ്ക്കുള്ള പരിഹാരം. സംസ്ഥാനത്ത് ഇത്തരം കൊലപാതകങ്ങൾ നിരന്തരം ആവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേർ അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചയാണ് ഗാസിപുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മേളനത്തിനു മണിക്കൂറുകൾക്കു ശേഷം നടന്ന ആൾക്കൂട്ട ആക്രമണത്തിൽ പോലീസുകാരൻ സുരേഷ് വത്സ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് 40 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം കൊല്ലപ്പെടുന്ന രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് സുരേഷ്. ഡിസംബർ മൂന്നിന് ബുലന്ദ്ശെഹറിൽ പോലീസ് ഇൻസ്പക്ടർ സുബോധ് കുമാർ സിങ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. content highlights:UP CM'sviolence mentality behind cop's death says Akhilesh


from mathrubhumi.latestnews.rssfeed http://bit.ly/2BOePic
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages