മെല്‍ബണില്‍ ഇന്ത്യന്‍ വിജയം രണ്ട് വിക്കറ്റ് അരികെ: ഓസീസിനായി നിലയുറപ്പിച്ച് കമ്മിന്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

മെല്‍ബണില്‍ ഇന്ത്യന്‍ വിജയം രണ്ട് വിക്കറ്റ് അരികെ: ഓസീസിനായി നിലയുറപ്പിച്ച് കമ്മിന്‍സ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലാണ്. ഓസീസിന് വിജയിക്കാന്‍ രണ്ട് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ 141 റണ്‍സ് കൂടെ വേണമെന്നിരിക്കെ ഇന്ത്യന്‍ വിജയം വെറും രണ്ട് വിക്കറ്റ് അരികെയാണ്. ഓസീസിനായി പാറ്റ് കമ്മിന്‍സാണ് വാലറ്റത്തെ കൂട്ടുപിടിച്ച് നിലയുറപ്പിച്ചിരിക്കുന്നത്. 103 പന്തില്‍ 61 റണ്‍സെടുത്ത കമ്മിന്‍സിനൊപ്പം ആറു റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍.

രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്ത ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത ബുംമ്രയും ഷമിയുമാണ് ഇന്ത്യയ്ക്ക് വിജയം പടിവാതില്‍ക്കല്‍ എത്തിച്ചൂകൊടുത്തത്. എന്നാല്‍ വാലറ്റത്ത് കമ്മിന്‍സ് പിടിച്ചുനിന്നതോടെ മത്സരം അഞ്ചാം ദിവസത്തിലേക്ക് നീങ്ങുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ 151 ന് ഓസ്‌ട്രേലിയയെ ചുരുട്ടിക്കെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ രണ്ടാം ഇന്നിംഗ്‌സിലും ആതിഥേയരെ വിറപ്പിക്കുകയാണ്. 44 റണ്‍സ് എടുത്ത ഷോണ്‍ മാര്‍ഷിനും പാറ്റ് കമ്മിന്‍സിനും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ അല്‍പ്പമെങ്കിലും ഇന്ത്യന്‍ ബൗളിംഗിനെ ചെറുക്കാന്‍ കഴിഞ്ഞത്. 33 റണ്‍സ് എടുത്ത ഖ്വാജയും മാര്‍ഷും ചേര്‍ന്നുള്ള അരസെഞ്ച്വറി കൂട്ടുകെട്ടുമാത്രമായിരുന്നു ഓസീസ് ഇന്നിംഗ്‌സില്‍ എടുത്തു പറയാന്‍ ഉണ്ടായിരുന്നത്.

ഓപ്പണര്‍ ഫിഞ്ചിനെ അഞ്ചിന് തിരിച്ചയച്ച് ബുംറയാണ് ഇത്തവണയും നാശം തുടങ്ങിയത്. കോഹ്‌ലിക്കായിരുന്നു ക്യാച്ച്. പിന്നാലെ 13 റണ്‍സ് എടുത്ത ഹാരീസിനെ ജഡേജ അഗര്‍വാളിന്റെ കയ്യിലും എത്തിച്ചു. 33 റണ്‍സുമായി നിന്ന ഖ്വാജയെ ഷമിയും കോണ്‍ മാര്‍ഷിനെ ബുംറയും വിക്കറ്റിന് മുന്നില്‍ കുരുക്കി. മിച്ചല്‍ മാര്‍ഷിനെ ജഡേജ 10 റണ്‍സിനു കോഹ്‌ലിയുടെ കയ്യിലും എത്തി. 72 പന്തില്‍ 44 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ ജഡേജ കോഹ്‌ലിയുടെ ശെകകളിലെത്തിച്ചു. 92 പന്തില്‍ 34 റണ്‍സെടുത്ത ഹെഡിനെ ഇഷാന്ത് ശര്‍മ്മ ബൗള്‍ഡാക്കി ഇന്ത്യയ്ക്ക് വിജയിത്തിലേക്ക് ഒരു പിടി കൂടി അടുപ്പിച്ചു. പെയ്ന്‍( 67 പന്തില്‍ 26 റണ്‍സ്) നെ ജഡേജ ഋഷഭിന്റെ കൈകളിലെത്തിച്ചു. എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം കമ്മിന്‍സ് കൂട്ടുകെട്ടുയറത്താന്‍ ശ്രമം നടത്തിയെങ്കിലും 18 ല്‍ നില്‍ക്കെ സ്റ്റാര്‍ക്കിഴെന ഷമി പുറത്താക്കി. നേരത്തെ രണ്ടാം ഇന്നിങ്‌സ് എട്ടു വിക്കറ്റിന് 106 എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഡിക്ലയര്‍ ചെയ്യുകയായിരുന്നു.



from mangalam.com http://bit.ly/2QXROUq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages