കോഴിക്കോട്: മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ ലോക്സഭയിൽ എതിർത്ത് വോട്ട് ചെയ്ത സി.പി.എം വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാൻ തയ്യാറാവണമെന്ന് ബി.ജ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന് അവകാശപ്പെട്ട് സർക്കാർ മതിൽ സംഘടിപ്പിക്കാൻ ഒരുങ്ങുമ്പോൾ പാവപ്പെട്ട മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒരു ബില്ലിൽ സി.പി.എം എതിർത്ത് വോട്ട് ചെയ്യുകയാണുണ്ടായത്. വനിതാ മതിലിൽ പങ്കെടുക്കാനെത്തുന്ന മുസ്ലിം വനിതകളോട് മുത്തലാഖ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്,വനിതാ മതിൽ എന്നത് ഹിന്ദു സ്ത്രീകളെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മതിലാണോ എന്നും എ.എൻ രാധാകൃഷ്ണൻ ചോദിച്ചു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "അയ്യപ്പജ്യോതിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുകയും വനിതാമതിലിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന പിണറായി വിജയൻ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഗുളിക മാറി കഴിച്ചതാവാനാണ് സാധ്യത". വനിതാമതിലും തീവ്രനിലപാടുള്ള കക്ഷികളെ ഉൾപ്പെടുത്തിയുള്ള മുന്നണി വിപുലീകരണവും എന്തിനെന്ന് കുറഞ്ഞപക്ഷം വി.എസ്.അച്യുതാനന്ദനെയെങ്കിലും പിണറായി ബോധ്യപ്പെടുത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. "അയ്യപ്പജ്യോതിയിൽ പങ്കെടുത്തതിന് താനുൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെ അങ്കമാലി പോലീസ് കേസെടുത്തിട്ടുണ്ട്. അയ്യപ്പജ്യോതിക്കെതിരേകേസെടുത്ത പോലീസ് വനിതാമതിലിൽ പങ്കെടുക്കുന്ന വനിതാ മന്ത്രിമാർക്കെതിരെ കേസെടുക്കുമോ എന്ന് വ്യക്തമാക്കണം. വനിതാ മതിൽ സംഘടിപ്പിക്കുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണോ എന്നറിയാൻ പൊതുസമൂഹത്തിന് ആഗ്രഹമുണ്ട്. കുടുംബശ്രീ വനിതകൾ ഉൾപ്പെടെയുള്ളവരെ ഭയപ്പെടുത്തി സൂചിമുനയിൽ നിർത്തി വനിതാമതിലിൽ പങ്കെടുപ്പിക്കുന്ന സർക്കാർ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നടപ്പാക്കുന്നത്. മതിലിനായി സാധാരണക്കാരുടെ ക്ഷേമപെൻഷനിൽ വരെ കയ്യിട്ട് വാരുന്ന നടപടിക്കെതിരേമനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണം". വനിതാമതിലിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുത്താൽ അപ്പോൾ നിലപാട് അറിയിക്കുമെന്നുംരാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. Content Highlights: CPM Should Disclouse Their Attitude About Triple Talaq
from mathrubhumi.latestnews.rssfeed http://bit.ly/2BOvEt4
via
IFTTT
No comments:
Post a Comment