കറുകച്ചാൽ(കോട്ടയം): കറുകച്ചാലിന് സമീപമുള്ള പാറക്കുളത്തിൽയുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടിൽ മുകേഷിന്റെ(31) മൃതദേഹമാണ് ശനിയാഴ്ച രാവിലെ കറുകച്ചാൽ കാഞ്ഞിരപ്പാറയിലെ കുളത്തിൽ നിന്ന് കണ്ടെത്തിയത്. ബൈക്കിൽ കയറുകൊണ്ട് ബന്ധിച്ച നിലയായിരുന്നു മൃതദേഹം. ആലപ്പുഴ സ്വദേശിയായ മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞദിവസം കൈനടി പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. ഇതിനിടെയാണ് കറുകച്ചാലിലെ കുളത്തിൽനിന്ന് മുകേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കറുകച്ചാൽ പോലീസും പാമ്പാടി അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കുളത്തിൽനിന്ന് പുറത്തെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുംആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Content highlights:missing youths dead body found in pond in karukachal kottayam
from mathrubhumi.latestnews.rssfeed http://bit.ly/2R0XuNy
via
IFTTT
No comments:
Post a Comment