കൊച്ചി: കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ച മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ എംപി. മുത്തലാഖ് ബില്ലിനെ കുറിച്ച് യുഡിഎഫിലോ യുപിഎയിലോ ഒരു ആശയക്കുഴപ്പവുമില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു ബില്ല് പാസാക്കുന്നതിൽ പ്രതിപക്ഷത്തിന് യോജിപ്പില്ല. ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ പത്ത് പ്രതിപക്ഷ പാർട്ടികളും എതിർത്തിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാരും മറ്റു പ്രതിപക്ഷ കക്ഷികളും കേന്ദ്രത്തെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെ പോലും ബില്ലിനെ എതിർത്തു. അതംഗീകരിക്കാതെ വന്നപ്പോഴാണ് വാക്കൗട്ട് നടത്തിയത്. മൂന്ന് വർഷത്തെ തടവ് ഉൾപ്പെടെ ക്രിമിനൽ പ്രൊവിഷൻ ചേർത്തത് അംഗീകരിക്കാനാവില്ല. വനിതാ ശാക്തീകരണത്തിനല്ല അവരെ ദുർബലപ്പെടുത്താനേ ഉപകരിക്കൂ. ഇതുൾപ്പെടെ കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബില്ലിനെ എതിർത്തത്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വാക്കൗട്ട്. ഈ ബിൽ 2017 ഡിസംബറിൽ ലോക്സഭ പാസാക്കിയിരുന്നു. അന്ന് ബില്ലിനെതിരെ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ശക്തമായി നിന്നതുകൊണ്ടാണ് രാജ്യസഭയിൽ അത് പാസാകാതിരുന്നത്. അതുകൊണ്ടാണ് ഓർഡിനൻസാക്കേണ്ടിവന്നതും ലോക്സഭയിൽ വീണ്ടും അവതരിപ്പിച്ചതും. ബിൽ രാജ്യസഭയിൽ വരുമ്പോൾ കോൺഗ്രസ് ഇപ്പോഴത്തെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കും. ബിൽ ഇതേരീതിയിൽ രാജ്യസഭയിൽ പാസാക്കാൻ ഒരുകാരണവശാലും കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുത്തലാഖ് ബിൽ ചർച്ചയിൽ മുസ്ലിം ലീഗ് ദേശീയ നേതാവും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് ലീഗിന്റെ ആഭ്യന്തരകാര്യമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടി പാർട്ടിയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും അതെന്തെന്നറിയാതെ പ്രതികരിക്കാനാവില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. content highlights:k c venugopal on triple talaq bill rajyasabha
from mathrubhumi.latestnews.rssfeed http://bit.ly/2BQbwam
via
IFTTT
No comments:
Post a Comment