നോട്ട് നിരോധനം ഇന്ത്യയുടെ വളർച്ചയെ ബാധിച്ചെന്ന് ഗീതാ ഗോപിനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

നോട്ട് നിരോധനം ഇന്ത്യയുടെ വളർച്ചയെ ബാധിച്ചെന്ന് ഗീതാ ഗോപിനാഥ്

ന്യൂഡൽഹി: നോട്ട് നിരോധനം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കാര്യമായിബാധിച്ചെന്ന് ഐ.എം.എഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പഠനം. നോട്ട് നിരോധനം മൂലം ഇന്ത്യയുടെ 2016 നവംബർ, ഡിസംബർ മാസത്തെ സാമ്പത്തിക വളർച്ചയിലും തൊഴിൽമേഖലയിലും മൂന്ന് ശതമാനംഇടിവുണ്ടായതായി പഠനം വ്യക്തമാക്കുന്നു. ഈ ഇടിവ്സർക്കാരിന്റെ ഔദ്യോഗിക സ്ഥിതിവിവരപ്പട്ടികയിൽ ഇല്ലെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ പാദവാർഷിക വളർച്ചാ നിരക്കിൽ രണ്ട് ശതമാനം പോയന്റോ അതിലധികമോ ഇടിവുണ്ടായതായും പഠനത്തിൽ പറയുന്നു. നോട്ട് നിരോധനം സംഭവിച്ചില്ലായിരുന്നെങ്കിൽ 2016 സെപ്തംബർ-ഡിസംബർ പാദവർഷത്തെ ജിഡിപി വളർച്ച 2 ശതമാനംവർധിക്കുമായിരുന്നെന്നു പഠനം നിരീക്ഷിക്കുന്നു. ജി.ഡി.പിയെ കുറിച്ചുള്ള ദേശീയ വിവരശേഖരണത്തിൽ അനൗപചാരിക മേഖലകളെ കുറിച്ച് വളരെ പരിമിതമായ കണക്കുകൾ മാത്രമേ ഉള്ളുവെന്നതാണ് സംഘത്തിന്റെ മറ്റൊരു പ്രധാന നിരീക്ഷണം. അതിനാൽ തന്നെ ജില്ലാ തലങ്ങളിൽ നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം വിലയിരുത്തുന്നതിനായി തൊഴിലിനെ കുറിച്ചുള്ള പുതിയ സർവേയും സാറ്റലൈറ്റ് ഡാറ്റയും ഉപയോഗിച്ചാണ് ഗീതാ ഗോപിനാഥും സംഘവും പഠനം നടത്തിയത്. നോട്ട് നിരോധനത്തെ തുടർന്ന് വലിയ ആഘാതങ്ങളുണ്ടായ ജില്ലകളിൽ പേടിഎം പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചു. ഇവിടങ്ങളിൽ ബദൽ പണമിടപാട് മാർഗങ്ങൾ ജനങ്ങൾ കൂടുതലായി ഉപയോഗിച്ചു. ബാങ്ക് നിക്ഷേപവും ലോണുകൾ എടുക്കുന്ന പ്രവണതയും വർധിച്ചതായും പഠനം പറയുന്നു. ഗീതാ ഗോപിനാഥും മറ്റ് മൂന്ന് സാമ്പത്തിക വിദഗ്ദരും ചേർന്ന് തയ്യാറാക്കിയ പഠനം അമേരിക്കയിലെ നാഷണൽ ബ്യൂറോ ഓഫ് എക്കണോമിക്ക് റിസർച്ചറിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. content highlights:Demonetisation Hit Indias Growth Says Paper by Gita Gopinath


from mathrubhumi.latestnews.rssfeed https://ift.tt/2CmaJiQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages