തിരുവനന്തപുരം: ഹൈക്കോടതിവിധിപ്രകാരം താത്കാലിക കണ്ടക്ടർമാരെ (എംപാനൽഡ്) പിരിച്ചുവിട്ടതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി.യുടെ 1763 സർവീസുകൾ ചൊവ്വാഴ്ച മുടങ്ങി. പിരിച്ചുവിട്ട താത്കാലികക്കാർക്ക് പിന്തുണയുമായി സ്ഥിരംജീവനക്കാർ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി. തിരുവനന്തപുരം മേഖലയിൽ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയിൽ 769, കോഴിക്കോട് ഉൾപ്പെടുന്ന മലബാർ മേഖലയിൽ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകൾ. മധ്യ, വടക്കൻ ജില്ലകളിലാണ് പ്രധാനമായും യാത്രാക്ലേശം. സ്ഥിരംജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകൾ ഓടിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, താത്കാലിക കണ്ടക്ടർമാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകൾ ഏറ്റെടുക്കാൻ സ്ഥിരംജീവനക്കാർ വിസമ്മതിക്കുകയാണ്. അധികവേതനം നൽകിയിട്ടും നിസ്സഹകരണം തുടരുകയാണ്. ജീവനക്കാരുടെ സംഘടനകളും സഹകരിക്കുന്നില്ല. ബസുകളിൽ ജീവനക്കാരെ വിന്യസിക്കാനുള്ള ചുമതല മധ്യനിര മാനേജ്മെന്റിനാണ്. ഇവരിൽ നല്ലൊരു ശതമാനവും യൂണിയൻ നേതാക്കളുടെ ആശ്രിതരും രാഷ്ട്രീയ ചായ്വുള്ളവരുമാണ്. അതുകൊണ്ടുതന്നെ സ്ഥിരജീവനക്കാരുടെ വിന്യാസം ഫലപ്രദമായിട്ടില്ല. തിങ്കളാഴ്ച മുതലാണ് താത്കാലികക്കാരെ ഒഴിവാക്കിത്തുടങ്ങിയത്. എന്നാൽ, തിങ്കളാഴ്ചത്തെ വരുമാനത്തിൽ (7.49 കോടി രൂപ) കാര്യമായ കുറവില്ല. പമ്പ ബസുകൾ 56.27 ലക്ഷം രൂപ നേടി. പരിഹാരമാർഗങ്ങൾ 80 ശതമാനം ഷെഡ്യൂളുകളെങ്കിലും ഓടിച്ചാൽ യാത്രാക്ലേശം ഒഴിവാക്കാനാകും. 1000 ഷെഡ്യൂളുകളിലാണ് താത്കാലികക്കാരെ വിന്യസിച്ചിരുന്നത്. ഇതിൽ പകുതിയെങ്കിലും സ്ഥിരംജീവനക്കാരെക്കൊണ്ട് നികത്താനാണ് ശ്രമം. അവധിയിലുള്ള കണ്ടക്ടർമാരോട് തിരികെ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. അവധിയനുവദിക്കുന്നതിനും കർശന നിയന്ത്രണമുണ്ട്. പ്രതിസന്ധി മറികടക്കാൻ ഉന്നതോദ്യോഗസ്ഥരുടെ യോഗം ബുധനാഴ്ച ചേരും. പ്രതിസന്ധി മറികടക്കാൻ നിയമോപദേശം തേടിയശേഷം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. പെൻഷനും മുടങ്ങി കെ.എസ്.ആർ.ടി.സി.യിലെ ഡിസംബറിലെ പെൻഷൻ വിതരണം മുടങ്ങി. അഞ്ചിന് നൽകേണ്ട പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല. സഹകരണ ബാങ്കുകളുടെ കൂട്ടായ്മയാണ് വായ്പയായി പെൻഷൻ നൽകുന്നത്. 60 കോടി രൂപയാണ് ഇതിന് വേണ്ടത്. സർക്കാർ നൽകുന്ന 1000 കോടിയുടെ സഹായധനത്തിൽനിന്ന് ഈ തുക സഹകരണബാങ്കുകൾക്ക് നൽകും. പെൻഷൻകാർക്ക് അക്കൗണ്ടുള്ള സഹകരണ ബാങ്കുകളിലേക്ക് പണം ഇതുവരെ എത്തിയിട്ടില്ല. തൊഴിലാളികളുടെ ലോങ്മാർച്ച് താത്കാലികക്കാർക്ക് പിന്തുണയുമായി തൊഴിലാളി സംഘടനകൾ സംയുക്തമായി വെള്ളിയാഴ്ച സെക്രട്ടേറിയറ്റിനുമുന്നിലേക്ക് മാർച്ച് നടത്തും. താത്കാലിക ജീവനക്കാരുടെ കൂട്ടായ്മയും തലസ്ഥാനത്തേക്ക് ലോങ് മാർച്ച് നടത്തും. ആലപ്പുഴയിൽനിന്ന് വ്യാഴാഴ്ചയാരംഭിക്കുന്ന ലോങ്മാർച്ച് അഞ്ചുദിവസംകൊണ്ട് തലസ്ഥാനത്തെത്തും. നിയമനം ലഭിച്ചവർ 20-ന് എത്തണം കണ്ടക്ടർ തസ്തികയിലേക്ക് പി.എസ്.സി. നിയമനോപദേശം ലഭിച്ച ഉദ്യോഗാർഥികൾ വ്യാഴാഴ്ച തിരുവനന്തപുരം കോട്ടയ്ക്കകത്തെ ആസ്ഥാനമന്ദിരത്തിൽ എത്തണമെന്ന് എം.ഡി. ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. പി.എസ്.സി. നിയമനോപദേശം, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരണം. 4051 പേർക്കും നിയമന ഉത്തരവ് രജിസ്റ്റേർഡ് തപാലിൽ അയച്ചു. ഇത് തപാലിൽ ലഭിക്കാൻ താമസം നേരിടുന്നതുകൊണ്ടാണ് ഉദ്യോഗാർഥികളോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. ഇതിൽ 1456 പേർ വനിതകളാണ്. content highlights:3,861 empanelled conductors of KSRTC removed from service
from mathrubhumi.latestnews.rssfeed https://ift.tt/2Lq0hd4
via
IFTTT
No comments:
Post a Comment