പാലക്കാട്:മിതമായ വിലയിൽ കോഴി ലഭ്യമാക്കാനുള്ള 'കേരള ചിക്കൻ പദ്ധതി'യിൽ ജില്ലയിൽ ആദ്യകോഴി ജനുവരിയിൽ ലഭ്യമാവും. പാലക്കാട്, മണ്ണാർക്കാട്, അലനല്ലൂർ, തച്ചമ്പാറ എന്നിവിടങ്ങളിലാണ് ജനുവരിയിൽ ഔട്ട്ലറ്റുകൾ തുടങ്ങുക. ഇത് ഘട്ടംഘട്ടമായി കൂട്ടും. ബ്രഹ്മഗിരി ഫാർമേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി. ആദ്യഘട്ടത്തിൽ വയനാട്ടിൽനിന്നുള്ള കോഴികളെയാണ് എത്തിക്കുക. മണ്ണാർക്കാട് കൊമ്പം, മലപ്പുറം മഞ്ചേരി എന്നിവിടങ്ങളിലെ ഫാമുകളിൽ കോഴികളെ ഇറക്കിയിട്ടുണ്ട്. ഇവിടങ്ങളിൽനിന്നുള്ള കോഴികളും വൈകാതെ ലഭ്യമാവും. കിലോഗ്രാമിന് 87-90 രൂപ നിരക്കിൽ കോഴി ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ജില്ലയിൽ ഔട്ട്ലറ്റുകൾ തുടങ്ങാൻ നാല്പതോളം അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ഡിസംബർ 30-ന് ആറ് ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങും. മാലിന്യസംസ്കരണത്തിനുള്ള സംവിധാനം വിപുലപ്പെടുത്തുന്നതിലുള്ള കാലതാമസമാണ് കൂടുതൽ ഔട്ട്ലറ്റുകൾ വൈകുന്നതിന് കാരണം. ഇപ്പോൾ വില്പനകേന്ദ്രങ്ങളിൽ ഉണ്ടാവുന്ന കോഴിമാലിന്യം വയനാട്ടിലെ ബ്രഹ്മഗിരിയിലേക്കുതന്നെ തിരിച്ചുകൊണ്ടുപോയി അവിടെ സംസ്കരിക്കും. ബ്രഹ്മഗിരിയിൽ സംസ്കരണശാലയുണ്ട്. വില്പനകേന്ദ്രങ്ങളിൽ മാലിന്യം പ്രത്യേകം ഫ്രീസറിൽ സൂക്ഷിക്കും. ദുർഗന്ധമോ മറ്റ് മലിനീകരണ പ്രശ്നങ്ങളോ ഇല്ലാതെയാണ് ഇത്. അന്നന്നോ അടുത്ത ദിവസമോ മാലിന്യം ബ്രഹ്മഗിരിയിലേക്ക് മാറ്റും. പാലക്കാട് മലപ്പുറം ജില്ലകളിൽ കോഴിമാലിന്യസംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതോടെ കൂടുതൽ കോഴിവില്പന കേന്ദ്രങ്ങൾ തുടങ്ങും. ദിവസം 1000 കിലോഗ്രം കോഴി വരെ നൽകാനാവുന്ന വില്പനകേന്ദ്രങ്ങളാണ് തുടങ്ങുക. പൂർണമായും അന്യസംസ്ഥാന ലോബി നിയന്ത്രിക്കുന്ന കോഴിവിപണയിൽ വിലയിൽ ഇടപെടൽ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. content highlight: brahmagiri chicken
from mathrubhumi.latestnews.rssfeed https://ift.tt/2UYjKpg
via
IFTTT
No comments:
Post a Comment