അലിയെവിടെ: അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ എക്‌സൈസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

അലിയെവിടെ: അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ എക്‌സൈസ്

കൊച്ചി: കൊച്ചിയിൽ 200 കോടി രൂപയുടെ എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ പ്രധാന പ്രതി അലി ഇപ്പോഴും ഒളിവിൽ. ചെന്നൈയിൽ അലിയുടെ കേന്ദ്രമായ ട്രിപ്ലിക്കെയിനിലെ അഞ്ച് ഒളിത്താവളങ്ങൾ എക്സൈസ് കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. കേസിലെ അന്താരാഷ്ട്രബന്ധം പരിഗണിച്ച് അലിക്കായി ഐ.ബി.യും വലവിരിച്ചിട്ടുണ്ട്. അലി എന്ന പേര് കൃത്യമാണെന്നാണ് കണക്കുകൂട്ടലെങ്കിലും ഇത് ഉറപ്പിക്കാനായിട്ടില്ല. പിടിയിലായ കൂട്ടുപ്രതി പ്രശാന്തിൽനിന്ന് അലിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രശാന്തിന്റെയും സുഹൃത്തുക്കളുടെയും സാമൂഹികമാധ്യമങ്ങൾ അടക്കം തിരഞ്ഞെങ്കിലും അലിയുടെ ഫോട്ടോപോലും കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ വ്യാജ പാസ്പോർട്ടിൽ ഇയാൾ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുണ്ട്. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര ലഹരിമാഫിയയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് അലി. ഇയാൾ പിടിയിലായാൽ മാഫിയയുടെ വിവരങ്ങൾ പുറത്തുവരും. അലിക്ക് ബംഗ്ലാദേശ് ബന്ധങ്ങളുണ്ടെന്നും സംശയമുണ്ട്. ട്രിപ്ലിക്കെയിനിൽ അലി താമസിച്ചിരുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത മുറികളിലായിരുന്നു. രണ്ട് സിംകാർഡുകൾ കേന്ദ്രീകരിച്ചാണ് എക്സൈസിന്റെ അന്വേഷണം. സെപ്റ്റംബർ 27-നാണ് അലിയും പ്രശാന്തും കൊച്ചിയിലെ കൊറിയർ സ്ഥാപനത്തിൽ എയർകാർഗോയായി എം.ഡി.എം.എ. കടത്തുന്നതിനെത്തിയത്. 28-ന് എം.ഡി.എം.എ. എക്സൈസ് പിടികൂടിയ വിവരമറിഞ്ഞതോടെ അലി ചെന്നൈയിൽനിന്ന് മലേഷ്യയിലേക്ക് കടന്നു. തിരികെ മൂന്നിന് വീണ്ടും ചെന്നൈയിലെത്തി. അന്വേഷണം നടക്കുന്നതറിഞ്ഞ് ഫോണുകൾ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. സൈബർസെൽ സംവിധാനമില്ലാത്തതിനാൽ കോളുകൾ പിന്തുടർന്ന് ഇവരിലേക്കെത്താൻ എക്സൈസിനായില്ല. ട്രിപ്ലിക്കെയിൻ പോലുള്ള കുറ്റവാളികളുടെ കേന്ദ്രത്തിലെത്തി പ്രശാന്തിനെ പിടികൂടിയ രണ്ടംഗ എക്സൈസ് സംഘത്തിന്റെ കൈയിൽ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത് കേവലം ലാത്തികൾ മാത്രമായിരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് പ്രശാന്തിലേക്ക് അന്വേഷണമെത്തിയത്. Content Highlight: Mdma​excise searching for Ali


from mathrubhumi.latestnews.rssfeed https://ift.tt/2CkNIN8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages