ആക്‌സിസ് ബാങ്കിന്റെ നിയുക്ത എം.ഡി.ക്ക്‌ അടിസ്ഥാന ശമ്പളം 3.60 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ആക്‌സിസ് ബാങ്കിന്റെ നിയുക്ത എം.ഡി.ക്ക്‌ അടിസ്ഥാന ശമ്പളം 3.60 കോടി രൂപ

കൊച്ചി:രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ 'ആക്സിസി'ന്റെ നിയുക്ത മാനേജിങ് ഡയറക്ടർ അമിതാഭ് ചൗധരിക്ക് വാർഷിക ശമ്പളം 3.60 കോടി രൂപയായിരിക്കും. മറ്റ് ആനുകൂല്യങ്ങൾ വേറെ. ഇതിനു പുറമെ ഒരു കോടി രൂപ വാടക അലവൻസ്, 10 ലക്ഷം രൂപ ലീവ് ഫെയർ അലവൻസ് എന്നിവയുമുണ്ടാകും. കൂടാതെ, മൂന്നു വർഷം കൂടുമ്പോൾ 30 ലക്ഷം രൂപ ഫർണിഷിങ് അലവൻസുമുണ്ട്. എച്ച്.ഡി.എഫ്.സി. ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു 54-കാരനായ അദ്ദേഹം ഇതുവരെ. അവിടെ അദ്ദേഹത്തിന് 6.90 കോടി രൂപയായിരുന്നു ശമ്പളം. ബാങ്കിന്റെ ഓഹരി ഉടമകൾ നിയുക്ത എം.ഡി.യുടെ പ്രതിഫലം അംഗീകരിച്ചു. 2019 ജനുവരി ഒന്നിന് അമിതാഭ് ആക്സിസ് ബാങ്കിന്റെ എം.ഡി.യായി ചുമതലയേൽക്കും. ആക്സിസ് ബാങ്കിന്റെ സ്ഥാനമൊഴിയുന്ന എം.ഡി. ശിഖ ശർമയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശമ്പളമാകട്ടെ, 2.91 കോടി രൂപയായിരുന്നു. content highlight: axis bank MDs salary


from mathrubhumi.latestnews.rssfeed https://ift.tt/2UUC2bb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages