ജി.എസ്.ടി.യിൽ ഇളവുകൾ വരുമെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ജി.എസ്.ടി.യിൽ ഇളവുകൾ വരുമെന്ന് പ്രധാനമന്ത്രി

മുംബൈ: ചരക്ക്- സേവന നികുതി (ജി.എസ്.ടി.)ഘടനയിൽ ഇനിയും ഇളവുകൾ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചു. 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുകയാണ് ലക്ഷ്യം. ജി.എസ്.ടി. സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവിൽവന്നുകഴിഞ്ഞു. അതിനെ സംരംഭകസൗഹൃദനികുതിയായി മാറ്റുകയാണ് ഉദ്ദേശ്യം. ജി.എസ്.ടി. വരുംമുമ്പ് രാജ്യത്ത് രജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. അതിൽ 55 ലക്ഷത്തിന്റെ വർധന വന്നുകഴിഞ്ഞു. ഏറ്റവും ഉയർന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബരവസ്തുക്കൾക്കുമാത്രമായി ചുരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുംബൈയിൽ ഒരു ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു. നിത്യോപയോഗസാധനങ്ങളുൾപ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതിപരിഷ്കാരമാണ് ജി.എസ്.ടി. എന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിതരാജ്യങ്ങളിൽ ചെറിയ നികുതിപരിഷ്കാരംപോലും നടപ്പാക്കാൻ എളുപ്പമല്ല. ജി.എസ്.ടി. വന്നതോടെ വിപണിയിലെ പല വൈരുധ്യങ്ങളും നീങ്ങുകയും കാര്യക്ഷമത വർധിക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥ സുതാര്യമാവാൻ തുടങ്ങി. അഴിമതി സർവവ്യാപിയായിരുന്ന ഇന്ത്യയിൽ അതു തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സിഖ് കൂട്ടക്കൊലക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് തടവുശിക്ഷ ലഭിച്ച കാര്യം മോദി പ്രസംഗത്തിൽ പരാമർശിച്ചു. 1984-ലെ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ കോൺഗ്രസ്സുകാർ ശിക്ഷിക്കപ്പെടുമെന്ന് നാലുവർഷംമുമ്പ് ആരും ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. Content Highlights:pm modi says will modify gst slabs


from mathrubhumi.latestnews.rssfeed https://ift.tt/2GupRi5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages