ജനുവരി ഒന്നു മുതൽ ചിപ്പുള്ള കാർഡുകൾ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ജനുവരി ഒന്നു മുതൽ ചിപ്പുള്ള കാർഡുകൾ മാത്രം

കൊച്ചി:എ.ടി.എം. കാർഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 'മാഗ്നറ്റിക് സ്ട്രൈപ്' കാർഡുകൾക്ക് നിരോധനം വരുന്നു. ഡിസംബർ 31-നു ശേഷം ഇത്തരം കാർഡുകൾ പ്രവർത്തിക്കില്ല. 'യൂറോ പേ മാസ്റ്റർകാർഡ് വീസ' (ഇ.എം.വി.) ചിപ്പുള്ള പിൻ അധിഷ്ഠിത കാർഡുകൾ മാത്രമേ 2019 ജനുവരി ഒന്നു മുതൽ പ്രവർത്തിക്കുകയുള്ളൂ. നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ് കാർഡുകൾക്ക് പകരം ചിപ്പുള്ള കാർഡുകൾ സൗജന്യമായി മാറ്റിക്കൊടുക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകൾ ഇത്തരം കാർഡുകൾ മാറ്റിക്കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനോടകം 60 ശതമാനത്തിലേറെ കാർഡുകൾ മാറ്റി നൽകിയിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ശേഷിച്ച കാർഡുകൾ മാറ്റിക്കൊടുക്കുക ദുഷ്കരമായിരിക്കും. അതിനാൽ, അവസാന തീയതി നീട്ടണമെന്ന് ബാങ്കുകൾ റിസർവ് ബാങ്കിനോട് അഭ്യർത്ഥിച്ചേക്കും. 2015 സെപ്റ്റംബറിനു മുമ്പാണ് ബാങ്കുകൾ മാഗ്നറ്റിക് സ്ട്രൈപ് കാർഡുകൾ വിതരണം ചെയ്തിരുന്നത്. 2015 സെപ്റ്റംബർ മുതൽ പുതുതായി നൽകിവരുന്നത് ചിപ്പുള്ള കാർഡുകളാണ്. അതിനാൽ മൂന്നു വർഷത്തിലേറെ പഴക്കമുള്ള കാർഡുകളാണ് ഇപ്പോൾ മാറ്റേണ്ടത്. ലക്ഷ്യം തട്ടിപ്പ് തടയുക ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതൽ സുരക്ഷിതമായ ചിപ്പ് കാർഡുകൾ വ്യാപകമാക്കുന്നത്. ഇ.എം.വി. ചിപ്പ് കാർഡുകൾ ഉപയോഗിച്ചു നടത്തുന്ന ഓരോ ഇടപാടിനും ഒരു പിൻ ആവശ്യമാണ്. കാർഡ് ഹോൾഡറുടെ വിവരങ്ങൾ സംരക്ഷിക്കുന്ന മൈക്രോ പ്രോസസർ ചിപ്പ് അടങ്ങിയതാണ് ഇത്തരം കാർഡുകൾ. ബാങ്കുകളെ സമീപിക്കുക നിങ്ങളുടെ ഡെബിറ്റ് കാർഡ് ചിപ്പുള്ളതല്ലെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. ഡിസംബർ 31-നുള്ളിൽ തന്നെ ചിപ്പുള്ള പുതിയ കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ക്രെഡിറ്റ് കാർഡുകൾക്കും ബാധകം ഡെബിറ്റ് കാർഡുകളിൽ മാത്രമല്ല ക്രെഡിറ്റ് കാർഡുകളിലും ജനുവരി ഒന്നുമുതൽ ചിപ്പുള്ളത് നിർബന്ധമാണ്. നിങ്ങളുടെ കൈവശമുള്ളത് ചിപ്പില്ലാത്ത ക്രെഡിറ്റ് കാർഡ് ആണെങ്കിൽ എത്രയും വേഗം കാർഡ് കമ്പനിയെ സമീപിക്കണം. content highlight:chip card from January 1st


from mathrubhumi.latestnews.rssfeed https://ift.tt/2PNcUPF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages