കൗണ്ട് ഡൗൺ തുടങ്ങി; ജിസാറ്റ്-7എ വിക്ഷേപണം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

കൗണ്ട് ഡൗൺ തുടങ്ങി; ജിസാറ്റ്-7എ വിക്ഷേപണം ഇന്ന്

ചെന്നൈ: ഇന്ത്യയുടെ 35-ാം വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7 എ ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വൈകുന്നേരം 4.10-നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10-ന് ആരംഭിച്ചതായി ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ അറിയിച്ചു. ജി.എസ്.എൽ.വി. എഫ്-11 റോക്കറ്റാണ് ജിസാറ്റ്-7എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോഗ്രാമാണ് ഭാരം. എട്ടുവർഷമാണ് കാലാവധി. ഇന്ത്യ മാത്രമായിരിക്കും പ്രവർത്തനപരിധി. ജിസാറ്റ്-7 എയുടെ വിക്ഷേപണം ഇന്ത്യൻ വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരമാവും. ജി.എസ്.എൽ.വി. ശ്രേണിയിലെ 13-ാം വിക്ഷേപണവാഹനമാണ് ജി.എസ്.എൽ.വി.എഫ്-11. മൂന്നുഘട്ടമായി പ്രവർത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക. ഈ വർഷം ശ്രീഹരിക്കോട്ടയിൽ നടക്കുന്ന ഏഴാം വിക്ഷേപണമാണിത്. content highlights:ISROs Military Communications Satellite All Set For Lift-Off


from mathrubhumi.latestnews.rssfeed https://ift.tt/2S8PbM5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages